Search
  • Follow NativePlanet
Share
» »യൂറോപ്പ് യാത്ര എളുപ്പവും ചെലവ് കുറഞ്ഞതും.. പ്രിയപ്പെട്ട ഇടങ്ങൾ വിട്ടുകളയേണ്ട, പ്ലാൻ ചെയ്യാൻ 10 വഴികൾ

യൂറോപ്പ് യാത്ര എളുപ്പവും ചെലവ് കുറഞ്ഞതും.. പ്രിയപ്പെട്ട ഇടങ്ങൾ വിട്ടുകളയേണ്ട, പ്ലാൻ ചെയ്യാൻ 10 വഴികൾ

യൂറോപ്പ്.. സഞ്ചാരികള എന്നും മാടി വിളിക്കുന്ന നാട്. മഞ്ഞു പുതഞ്ഞു കിടക്കുന്ന പർവ്വതങ്ങളും നിർമ്മാണത്തിന്‍റെ വിസ്മയമായി, കാലത്തെ തടുത്ത് ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളും ചരിത്രം വന്നുചേർന്ന തീരങ്ങളും കാലത്തിന്‍റെ ഗതിവേഗത്തിന് ഒപ്പം ഓടിയെത്തിയ മാർക്കറ്റുകളു പൗരാണിക നഗരങ്ങളും ചേരുന്ന യൂറോപ്പ് ഒരു സ്വപ്നം മാത്രമയി അവശേഷിപ്പിക്കേണ്ടതില്ല. നമുക്കും പോകാം ഒരു യൂറോപ്പ് യാത്ര.

ലോകജാലകം തുറന്നിട്ട യൂറോപ്പിന്‍റെ പ്രകൃതിഭംഗി ആസ്വദിച്ച് സംസ്കാരങ്ങളും വൈവിധ്യങ്ങളും കണ്ട് ഒരു യാത്ര പോയി വരികയെന്ന് വലിയ കാര്യമല്ല. പണമാണ് എല്ലായ്പ്പോഴും വില്ലനായി വരികയെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി യൂറോപ്പ് കണ്ടുവരാം. ചെലവ് കുറഞ്ഞ യൂറോപ്പ് യാത്ര പോയി വരാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

1. ചെലവ് കുറഞ്ഞ യൂറോപ്യൻ നഗരങ്ങൾ തിരഞ്ഞെടുക്കാം

ചെലവ് കുറഞ്ഞ യൂറോപ്യൻ യാത്രയാണ് ലക്ഷ്യമെങ്കിൽ യാത്രാ പ്ലാനിൽ ഉൾപ്പെടുത്തേണ്ടത് ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യാൻ സാധിക്കുന്ന യൂറോപ്യൻ നഗരങ്ങളാണ്. പാരീസും ലണ്ടനും സ്വിറ്റ്സർലൻഡും പോലുള്ള വലിയ ചെലവുള്ള നഗരങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്. പകരും അതിനേക്കാൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന നഗരങ്ങൾ തിരഞ്ഞെടുക്കുക. ജീവിതച്ചെലവ്, താമസസൗകര്യം, ഭക്ഷണം, യാത്ര എന്നിവ കൃത്യമായി നോക്കി ബജറ്റുമായി ഒത്തുപോകുമെന്ന് ഉറപ്പുവരുത്തണം.

പ്രാഗ്, ബുഡാപെസ്റ്റ്, സോഫിയ തുടങ്ങിയ നഗരങ്ങളും സ്ലോവാക്യ, റൊമാനിയ, പോർച്ചുഗൽ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും ചെലവ് കുറഞ്ഞ യൂറോപ്യൻ യാത്രയ്ക്ക് പരിഗണിക്കാൻ സാധിക്കുന്ന രാജ്യങ്ങളാണ്. കൃത്യമായി പ്ലാൻ ചെയ്തു പോയൽ ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രം പണം മുടക്കി ഈ സ്ഥലങ്ങളിൽ പോയിവരാൻ സാധിക്കും.

2. ഓഫ് സീസണിൽ യാത്ര ചെയ്യാം

യൂറോപ്പ് യാത്രാ ബജറ്റിനെ ഏറ്റവും ബാധിക്കുന്നത് യാത്ര ചെയ്യുന്ന സമയമാണ്. പീക്ക് സീസൺ ഒഴിവാക്കി ഓഫ് സീസൺ അഥവാ ഷോൾഡൽ സീസണിൽ യാത്ര ചെയ്യാം. യൂറോപ്പിനെ സംബന്ധിച്ച് വസന്തകാലം (spring season), ശരത്കാലം (fall season) എന്നിവയാണ് ഓഫ് സീസൺ. ഈ സമയത്ത് യാത്ര ചെയ്താൽ തിരക്കും അമിതമായ ചാർജുകളും ഒഴിവാക്കാം. വിമാന ടിക്കറ്റ്, ഹോട്ടൽ ചാർജ് എന്നിവയിൽ മാത്രമല്ല, ഓരോ സ്ഥലങ്ങളും ഒട്ടും തിരക്കില്ലാതെ സമയമെടുത്ത് ആസ്വദിച്ച് കാണാനും സാധിക്കും.

3. ബജറ്റ് തയ്യാറാക്കാം

നിങ്ങള്‍ യാത്ര പോകാനുദ്ദേശിക്കുന്ന നഗരങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ വായിച്ചും മുമ്പേ പോയവരോട് ചോദിച്ചും തിരഞ്ഞും ഒക്കെ ഒരു ബജറ്റ് തയ്യാറാക്കുകയാണ് അടുത്ത ഘട്ടം. ഓരോ നഗരത്തിലും നിങ്ങൾ ചെലവഴിക്കാനുദ്ദേശിക്കുന്ന ദിവസം, താമസം, ഭക്ഷണം, ഇന്‍റർസിറ്റി യാത്രകൽ ഉൾപ്പെടെയുള്ള ചിലവ്, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസ്, ഭക്ഷണ എന്നിവയെല്ലാം കണ്ടെത്തി കണക്കുകൂട്ടി കൃത്യമായ ബജറ്റ് ആയാൽ അത് യാത്രയെ ഒരുപാട് സഹായിക്കും.

4. പണം കണ്ടെത്താം

ഇത്രയും ശരിയാക്കിയാൽ ബജറ്റിൽ പറഞ്ഞിരിക്കുന്ന തുക കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. നിങ്ങളുടെ വരുമാനത്തിൽ നിന്നും കൃത്യമായ ഒരു വിഹിതം യാത്രയ്ക്കായി മാറ്റിവയ്ക്കുകയാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. ഇത് മറ്റൊരു അകൗണ്ടിലേക്ക് മാറ്റുന്നതാവും നല്ലത്. വേറെ ആവശ്യങ്ങൾക്കൊന്നും എടുക്കാത്ത വിധത്തിൽ വേണം ഈ പണം സൂക്ഷിക്കുവാൻ. നേരത്തെ യാത്രയ്ക്കായി സ്വരൂപിച്ച പണം ഉണ്ടെങ്കിൽ യാത്ര പെട്ടന്നു തന്നെ പ്ലാൻ ചെയ്യാം.

5. കുറഞ്ഞ ചെലവിൽ പോകാം

യൂറോപ്യന്‍ രാജ്യങ്ങളുടെ ഏറ്റവും വലിയ ഗുണം അവിടുത്തെ പൊതുഗതാഗത മാര്‍ഗ്ഗമാണ്. ടാക്സി വിളിച്ച് പോകുന്നതിന് പകര ട്രെയിൻ, മെട്രോ, ട്രാം തുടങ്ങയവയെ ആശ്രയിച്ചാൽ ചെലവ് വരെയധികം ലാഭിക്കാം. പണം മാത്രമല്ല, ഓരോ പ്രദേശത്തിന്‍റെയും പ്രാദേശിക സംസ്കാരം മനസ്സിലാക്കാനും കൂടുതൽ കാഴ്ചകള്‍ കാണാനും ഇത് സഹായിക്കും.

6. വാല്യൂ എൻട്രി പാസ് തിരഞ്ഞെടുക്കാം

വലിയ മ്യൂസിയങ്ങളും മറ്റും യാത്രയിൽ ഉൾപ്പെടുത്തുമ്പോൾ അവിടേക്കുള്ള പ്രവേശന ടിക്കറ്റ് ഒരു തടസ്സമാകും. ഇത്തരം അവസരങ്ങളിൽ വാല്യൂ എൻട്രി പാസ് തിരഞ്ഞെടുക്കാം. ഒന്നിലധികം ഇടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ പ്രവേശനം അനുവദിക്കുന്ന പാസ് ആണിവ. ഓരോ സ്ഥലങ്ങളിലേക്കും വലിയ നിരക്കിൽ പ്രവേശന ഫീസ് കൊടുത്തു കയറുന്നത് ഇതുവഴി ഒഴിവാക്കാം.

7. ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കാം

വിമാനടിക്കറ്റും ഹോട്ടൽ റൂമും ബുക്ക് ചെയ്യുമ്പോൾ മികച്ച ഡീലുകൾ കണ്ടെത്തി നേരത്തെ തന്നെ ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക. വിവിധ വെബ്സൈറ്റുകളലെ നിരക്ക് താരതമ്യം ചെയ്ത് വേണം ടിക്കറ്റ് എടുക്കുവാൻ. താമസിനായി ബജറ്റ് ഹോട്ടലുകൾ തിരഞ്ഞെടുക്കാം. ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റികൾ തുടങ്ങിയവയിൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യം കണ്ടെത്താം. പക്ഷേ, ഇതിനായി നേരത്തെ തന്നെ ശ്രമങ്ങൾ ആരംഭിക്കണം. നേരത്തെ ബുക്ക് ചെയ്യുന്നത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ സഹായിക്കും.

8. സൗജന്യ ഇടങ്ങൾ തിരഞ്ഞെടുക്കാം

ഒരുപാട് ചെലവ് കൂടിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പകരം എളുപ്പത്തിൽ പോകാൻ സാധിക്കുന്നതും സൗജന്യ പ്രവേശനം അനുവദിക്കുന്നതുമായ ഇടങ്ങൾ തിരഞ്ഞെടുത്താൽ യാത്രയിലെ ചെലവ് കുറയ്ക്കാം. പബ്ലിക് പാർക്കുകൾ, ചരിത്രപ്രാധന്യമുള്ള ചത്വരങ്ങൾ, പ്രാദേശിക മാർക്കറ്റുകൾ, തുടങ്ങിയവ സന്ദർശിച്ചാൽ യാത്രയിൽ വ്യത്യസ്തമായ അനുഭവങ്ങൾ സ്വന്തമാക്കാം. കൂടാതെ കുറഞ്ഞ നിരക്കിൽ വാക്കിങ് ടൂർ പ്രോഗ്രാമുകളിലും പങ്കെടുക്കാം.

9. പ്രദേശിക ഭക്ഷണശാലകൾ

നിങ്ങളുടെ യൂറോപ്പ് യാത്രയിൽ ചെലവ് കുറയ്ക്കുവാൻ പരീക്ഷിക്കാവുന്നത് പ്രാദേശിക ഭക്ഷണ ശാലകൾ പരീക്ഷിക്കു എന്നതാണ്. ചെലവ് കൂടിയ ഫാൻസി റസ്റ്റോറന്‍റുകൾ കഴിവതും ഒഴിവാക്കുക. സുരക്ഷിതവും വൃത്തിയുമുള്ള ഇടങ്ങളിൽ നിന്ന് ഒന്നോ രണ്ടോ തവണ സ്ട്രീറ്റ് ഫൂഡ് കഴിക്കുവാനും മറക്കേണ്ട.

10. പാക്ക് ലൈറ്റ്

നിങ്ങളുടെ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന അത്രയും മാത്രം ലഗേജ് എടുക്കുക. അമിതമായി പാക്ക് ചെയ്യാതെ ലൈറ്റ് പാക്കിങ് ആണ് നല്ലത്. യാത്രയിലെ എളുപ്പം മാത്രമല്ല, എക്സ്ട്രാ ലഗേജ് ഫീസ് കുറയ്ക്കുവാനും ഇതുവഴി സാധിക്കും. എയർപോര്ട്ടിലൂടെയും മറ്റു സ്ഥലങ്ങളിലൂടെയും വലിയ ലഗേജ് എടുത്തു നടക്കുന്നതും ഒരു ബുദ്ധിമുട്ടാണ്. ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കുന്ന രീതിയിൽ പാക്കിങ് ക്രമീകരിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: europe travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+