Search
  • Follow NativePlanet
Share
» »മഴക്കാലത്തെ ഡ്രൈവിങ്; ബ്രേക്ക് മുതൽ ടയർ വരെ, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

മഴക്കാലത്തെ ഡ്രൈവിങ്; ബ്രേക്ക് മുതൽ ടയർ വരെ, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

മഴക്കാലം വന്നു.. അതോടൊപ്പം സഞ്ചാരികൾ യാത്രാ പ്ലാനുകളും ആലോചിച്ചു തുടങ്ങി. മഴക്കാലത്ത് കണ്ടില്ലെങ്കിൽ നഷ്ടം എന്നുതന്നെ പറയാവുന്ന ഇഷ്ടംപോലെ ഇടങ്ങൾ നമുക്കടുത്തുണ്ട്. നിർത്താതെ മഴ പെയ്യുന്ന അഗുംബെയും വയനാട് ചുരത്തിലൂടെ മഴ നനഞ്ഞുള്ള ഡ്രൈവിങ്ങും വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങും എന്നിങ്ങനെ ലിസ്റ്റിൽ കൂട്ടിച്ചേർക്കാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ. എന്നാൽ മഴക്കാലത്ത് റോഡ് ട്രിപ്പിനു പോകുമ്പോൾ ഏറ്റവും പ്രധാനം നമ്മുടെ വണ്ടിയെ യാത്രയ്ക്കായി തയ്യാറാക്കുക എന്നതാണ്.

ഏതു സീസണിലാണെങ്കിലും വണ്ടി കണ്ടീഷനിൽ ആണെങ്കിൽ മാത്രമേ നമ്മുടെ യാത്രയും സുരക്ഷിതമാകൂ. എന്നാൽ മഴക്കാലം വണ്ടികൾക്ക് പ്രത്യേക പരിചരണം വേണ്ട സമയമാണ്. കനത്ത മഴ, വഴുക്കലുള്ള റോഡുകൾ, , അപ്രതീക്ഷിതമായ അപകടങ്ങൾ, ദൃശ്യപരത കുറയൽ തുടങ്ങി നിരവധി റിസ്ക് ഫാക്ടേഴ്സ് ഉണ്ട് മഴക്കാലത്തെ ഡ്രൈവിങ്ങിൽ. ഇതാ, മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ വാഹനം സുരക്ഷിതമായിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ നോക്കാം.

Monsoon Drive

1. ടയർ

ഒരു വാഹനം സുരക്ഷിതമായിരിക്കണമെങ്കിൽ അതിന്‍റെ ടയർ നന്നായിരിക്കണം. മഴക്കാലത്ത് വണ്ടിയെടുത്ത് പോകാൻ ആലോചിക്കുമ്പോൾ ആദ്യ ഉറപ്പാക്കേണ്ടത് വണ്ടിയുടെ ടയറുകൾ നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമാണ്, സുരക്ഷിതമായ യാത്രയ്ക്ക് ടയറിന്‍റെ കൻണ്ടീഷൻ, മർദ്ദം, ഗ്രിപ്പ് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. മൺസൂൺ കാലത്ത് മർദ്ദം കുറയുന്നതിനാൽ ആദ്യം പരിശോധിക്കേണ്ടത് ടയർ മർദ്ദം ആണ്.

കൂടാതെ, മഴക്കാലത്ത് തെന്നിക്കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോൾ ടയറിന് ആവശ്യമായ ട്രെഡ് ഡെപ്ത് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ടയറിൽ വിള്ളലുകളോ മറ്റു പ്രശ്നങ്ങളോ ഒന്നുമില്ലെന്ന് ഉറപ്പിക്കാനും മറക്കരുത്. കൂടാതെ ടയറിലെ ചെളി യഥാസമയം കളയുക. ഇത് യാത്രയിൽ ഗ്രിപ്പ് ഉറപ്പാക്കും. വീൽ അലൈൻമെന്‍റ് ശരിയാക്കാൻ മറക്കരുത്.

2. വൈപ്പറും വാഷറും

മഴക്കാലത്ത് വണ്ടിയിൽ പോകുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം വൈപ്പറുകളാണ്. മഴയത്ത് ഏറ്റവും കൃത്യമായി പ്രവർത്തിക്കേണ്ടതും വൈപ്പറുകളാണ്. വണ്ടിയുടെ എല്ലാ എല്ലാ വേഗതയിലും വൈപ്പർ ബ്ലേഡുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ പ്രവർത്തിക്കുമ്പോൾ അവ വിൻഡ്‌സ്‌ക്രീനിൽ എന്തെങ്കിലും സ്മഡ്ജുകളോ പാടുകളോ വരുത്തുന്നുണ്ടോയെന്നും നോക്കണം. വേനലില് ഉപയോഗിക്കാതിരുന്ന് മഴക്കാലത്ത് ഉപയോഗിച്ച് തുടങ്ങുമ്പോൾ ബ്ലേഡുകളിലെ റബ്ബർ പൊട്ടുന്നത് സ്ഥിരം സംഭവമാണ്, വൈപ്പർ വാഷറും ശ്രദ്ധിക്കാൻ മറക്കരുത്.

3. ബ്രേക്ക്

സമയവും കാലവും ഏതായാലും വണ്ടിയുടെ ബ്രേക്ക് പ്രവർത്തിച്ചില്ലെങ്കിൽ പിന്നൊന്നും പറയാനില്ല. മഴക്കാലത്ത് നനഞ്ഞ റോഡുകൾ കാറിൻറെ ബ്രേക്കിംഗ് ദൂരത്തെ തടസ്സപ്പെടുത്തുന്നു. ബ്രേക്കുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വണ്ടിയെടുക്കുക ഇതിനായി എഞ്ചിൻ സ്റ്റാർട്ട് ചെയ്‌ത് നിങ്ങളുടെ കാർ അൽപനേരം നിഷ്‌ക്രിയമാക്കുകയും ബ്രേക്ക് പെഡൽ യൂണിഫോം ഫോഴ്‌സ് ഉപയോഗിച്ച് അമർത്തുകയും ചെയ്‌ത് പരീക്ഷിക്കാം.

4. വയറിങ്ങും ബാറ്ററിയും

മഴക്കാലത്ത് വണ്ടിയിലെ വയറിങ്ങും ബാറ്ററിയും നല്ല അവസ്ഥയിലാണെന്ന് ഉറപ്പാക്കണം. മഴയിൽ ചെറിയൊരു കാരണം മതി വയറിങ്ങിൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകാൻ. പ്രത്യേകിച്ച് അവ വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ. കൂടാതെ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക, അല്ലെങ്കിൽ അത് മാറ്റുക. ലൈറ്റുകൾ, വൈപ്പറുകൾ തുടങ്ങിവ ഏറെ ഉപയോഗിക്കേണ്ട സമയമായതിനാൽ ബാറ്ററി നന്നായിരിക്കേണ്ടത് അത്യാവശ്യമാണ്.

5. ലീക്കും തുരുമ്പും

വണ്ടിയിൽ ഈർപ്പം ഇല്ലാതാക്കുകയാണ് മഴക്കാലത്ത് ചെയ്യേണ്ട മറ്റൊരു കാര്യം. വിൻഡോകൾ, സൺറൂഫ്, ഡോറുകൾ എന്നിവയ്ക്ക് ചുറ്റും ഈർപ്പമില്ലെന്ന് ഉറപ്പാക്കുക. ചോർച്ച ഇല്ലായെന്നും ഉറപ്പാക്കണം. തുരുമ്പെടുക്കുന്നതും ഒരു പ്രധാന പ്രശ്നമാണ്, അത് പടരുന്നതിന് മുമ്പ് മാറ്റണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: monsoon travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+