യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ബാഗും പാക്ക് ചെയ്തിറങ്ങുവാൻ പ്രത്യേകിച്ച് ഒരു കാലമോ നേരമോ ഒന്നും വേണ്ട. സമയവും പൈസയും ഒത്തുകിട്ടിയാൽ ഒറ്റപ്പോക്കാണ്. എന്നാൽ ചെറിയൊരു ശതമാനം സഞ്ചാരികളെ മാറ്റിനിർത്തിയാൽ നല്ലനേരം നോക്കി യാത്ര ചെയ്യാനാണ് ആളുകൾക്കിഷ്ട. ഇതാണ് നിങ്ങളുടെയും പ്ലാനെങ്കിൽ അതിന് യോജിച്ച മാസങ്ങളിലൊന്ന് തീർച്ചയായും ഒക്ടോബർ ആണ്.
ഒന്നല്ല, ഒരുപാട് പ്രത്യേകതകളും ഗുണങ്ങളും ഉണ്ട് ഒക്ടോബർ മാസത്തിൽ യാത്ര ചെയ്യുന്നതിന്. മറ്റു സീസണുകളേയപക്ഷിച്ച് പല ഇടങ്ങളും മനോഹരമാകുന്ന സമയമാണിത്. ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കിൽ ആഘോഷങ്ങളും ഉത്സവങ്ങളും ഒപ്പം പ്രസന്നമായ കാലവസ്ഥയും ആണ് ഒക്ടോബറിലേത്. അപ്പോൾ നിങ്ങളുടെ യാത്രകളും ഒക്ടോബറിൽ പ്ലാൻ ചെയ്യാം. ഇതാ ഒക്ടോബർ യാത്രകളുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

കാലാവസ്ഥ
ഒക്ടോബർ മാസം യാത്രകൾക്കായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് ഈ സമയത്തെ കാലാവസ്ഥയാണ്. മഴ മാറിയ സമയമാണിത്, ചൂട് കാലത്തിലേക്ക് പ്രവേശിച്ചിട്ടും ഇല്ല. അപ്പോൾ സ്വാഭാവീകമായും തണുപ്പും ചൂടും ഇടകലർന്ന്, എന്നാലോ ഒന്നും അമിതമല്ലാത്ത സുഖകരമായ കലാാവസ്ഥ. കനത്ത ചൂടിയോ അല്ലെങ്കിൽ ആർത്തലച്ചു പെയ്യുന്ന മഴയിവോ ബുദ്ധിമുട്ടി യാത്ര പോകുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഈ സീസണിൽ പോയി സൗകര്യത്തോടെ കണ്ടുവരുന്നത്.
തിരക്കില്ല
കാലാവസ്ഥ അനുകൂലമാണെങ്കിലും തിരക്ക് ഇല്ല എന്നതണ് ഒക്ടോബറിന്‍റെ മറ്റൊരു മെച്ചം. പല വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും സ്ഥലങ്ങള്‍ക്കും ഒക്ടോബർ ഓഫ് സീസൺ അഥവാ ഷോൾഡർ സീസൺ ആണ്. അതിനാൽ തിരക്കില്ല എന്നതു മാത്രമല്ല, പൊതുവേ തിരക്കേറിയ സ്ഥലങ്ങളിൽ പോലും വലിയ ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കുവാനും കാഴ്ചകൾ കാണാനും സാധിക്കും. ഒരു സ്ഥലം മുഴുവനായും അധികം ആളുകളുടെ സാന്നിധ്യമില്ലാതെ എക്സ്പ്ലോർ ചെയ്യാൻ ഈ സീസണ് ഉപയോഗിക്കാം.
ആഘോഷങ്ങള്‍
ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയമാണ് ഒക്ടോബർ. ഇന്ത്യയിലെ കാര്യമെടുത്താൽ ഈ സമയത്തായണ് നവരാത്രി ആഘോഷം. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ആഘോഷമാണ്. ദസറ, ക്ഷേത്രത്തിലെ ഉത്സവങ്ങൾ, പള്ളി പെരുന്നാളുകള്‍, ട്രെക്കിങ് സീസൺ, എന്നിങ്ങനെ രാജ്യ മുഴുവൻ യാത്ര ചെയ്യാന്‍ ഒരുപാട് കാരണങ്ങൾ ഈ മാസത്തിലുണ്ട്.
കിഴിവുകൾ
ചെലവ് കുറച്ച് യാത്രകൾ പോകുന്നവരെ സംബന്ധിച്ച് ഏറ്റവും ഫലപ്രദമായ സമയമാണിത്. ഓഫ് സീസൺ ആയതിനാൽ യാത്രക്കാരെ ആകർഷിക്കുവാൻ റൂം, പാക്കേജ്, സൈറ്റ്സീയിങ് തുടങ്ങിയവയിൽ പലവിധ കിഴിവുകളും നല്കാറുണ്ട്. ഇത് കൃത്യമായി കണ്ടെത്തി പോയാൽ നിങ്ങൾക്ക് ലാഭകരമായി, തിരക്കില്ലാതെ നല്ല ഇടങ്ങൾ ആസ്വദിച്ച് കാണാം.
തിരക്കില്ലാത്ത വിമാനയാത്ര
ആഭ്യന്തര യാത്രകൾക്കാണെങ്കിലും അന്താരാഷ്ട്ര യാത്രകൾക്കാണെങ്കിലും തിരക്ക് കുറയുന്ന സമയമാണ് ഒക്ടോബർ, സ്കൂൾ തുറപ്പ്, നാട്ടിലേക്കുള്ള വരവ് എന്നിവയെല്ലാം ഒന്നടങ്ങുന്ന നേരമാണിത്. ക്രിസ്മസ് സീസൺ തുടങ്ങുന്നിനു മുൻപുള്ള ഏറ്റവും തിരക്ക് കുറഞ്ഞത് ഒക്ടോബറിലാണ്. സ്വസ്ഥമായി അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ സമയം തിരഞ്ഞെടുക്കാം.
ഫോട്ടോകൾക്ക് പറ്റിയ സമയം
നിങ്ങൾ ഒരു ഫോട്ടോഗ്രാഫർ ആണെങ്കിൽ യാത്രകൾ ഒക്ടോബറിൽ പോകാം. പ്രകൃതി ഏറ്റവും മനോഹരമായി കാണപ്പെടുന്ന സമയമാണിത്. ക്രിസ്മസ് കാലം ആരംഭിക്കുന്നതിനു മുൻപായി ശിശിരത്തിന്‍റ ഭംഗി ആസ്വദിക്കാനും പ്രകൃതിസൗന്ദര്യം പകർത്തുവാനും ഇതിലോളം മികച്ച സമയമില്ല. അധികം ചൂടില്ലാത്ത കാലാവസ്ഥയായിനാൽ പുറത്ത് പകൽ സമയം ചെലവഴിക്കുന്നതിനും കുഴപ്പമില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












