വിദേശ യാത്രകൾ പോകാൻ ആഗ്രഹിക്കാത്ത ആരും കാണില്ല. പാരീസിലെ ഐഫൽ ടവറും ദുബായിലെ ബുർജ് ഖലീഫയും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും ഇസ്താംബൂളിലെ തെരുവുകളും ഗ്രീസിലെ സാന്‍റോറിനിയും നെതർലാന്‍ഡിലെ ട്യൂലിപ് കാഴ്ചകളും വെനീസിലെ കനാലും ഒക്കെയായി എണ്ണിത്തീർക്കാനാവാത്തത്രയും യാത്രകൾ മനസ്സിലാഗ്രഹിക്കുന്നുണ്ട് നമ്മൾ. എന്നാൽ ഭീമമായ ചെലവും സമയക്കുറവും തുടങ്ങിയ പല കാരണങ്ങൾ കാരണം ഇപ്പോഴും പലതും ബക്കറ്റ് ലിസ്റ്റിൽ തന്നെ കിടക്കുകയാണ്.
എന്നാൽ വളലെ അപ്രതീക്ഷിതമായി ഒരു വിദേശ യാത്ര പോകാൻ അവസരം കിട്ടിയാലോ.. ഈ ജൂൺ മാസത്തിൽ അവധി ദിവസങ്ങൾ വിദേശത്ത് ആഘോഷിക്കാൻ ചില രാശിക്കാർക്ക് അവസരം ലഭിക്കുമെന്നാണ് ജ്യോതിഷം കണക്കുകൂട്ടലുകൽ സൂചിപ്പിക്കുന്നത്. ഈ ഡൂണിൽ ഏതൊക്കെ രാശിക്കാർക്ക് വിദേശത്തേക്ക് പോകാമെന്നാണ് ജ്യോതിഷം പറയുന്നതെന്ന് നോക്കാം.

1. ഏരിസ് (മേടം രാശി)
മാര്‍ച്ച് 21 നും ഏപ്രില്‍ 19നും ഇടയിൽ ജനിച്ചവരാണ് ഏരിസ് അഥവാ മേടം രാശിക്കാർ. പൊതുവേ സാഹസികത ഇഷ്ടപ്പെടുന്ന ഇവർ പൊതുവേ അടങ്ങിയിരിക്കാത്തവര് ആണ്. യാത്ര ചെയ്യാനും പ്ലാനിങ്ങ് ഒന്നുമില്ലാതെ പോകുവാനുമെല്ലാം ഈ രാശിക്കാർ താല്പര്യപ്പെടുന്നു. അവധി കിട്ടിയാൽ വീട്ടിലിരിക്കാതെ എവിടേക്കെങ്കിലും പോകണമെന്നാണ് ഈ രാശിക്കാർ എപ്പോഴും ചിന്തിക്കുന്നതുതന്നെ.
എന്തായാലും ഈ ജൂൺ മാസത്തിൽ വിദേശയാത്ര നടത്താമെന്ന് ജ്യോതിഷ കണക്കുകൂട്ടലുകൾ പറയുന്നു. കുടുംബവുമായോ സുഹൃത്തുക്കളുമായോ നിങ്ങൾക്ക് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കും.
2. ജെമിനി
മേയ് 21 നും ജൂണ്‍ 20 നും ഇടയിൽ ജനിച്ചവരാണ് ജെമിനി രാശി അഥവാ മിഥുന രാശിയിലുള്ളവർ. എന്തിലും പുതുമയെ തേടുന്നവരാണ് ഈ രാശിക്കാർ. പുതിയ കാര്യങ്ങളെ തിരക്കി പോകുന്നതും പുതിയ ഇടങ്ങളിലേക്കുള്ള യാത്രകളും പുതിയ സുഹൃത്തുക്കളും എല്ലാം ഇവരുടെ പ്ര്യത്യേകതയാണ്. അതുകൊണ്ടു തന്നെ യാത്രകൾ പോകുമ്പോൾ ഇതുവരെ പോകാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാനും വ്യത്യസ്തമായ സംസ്കാരങ്ങളിലേക്ക് കടന്നുചെല്ലുവാനും ഇവർ താല്പര്യം കാണിക്കും.
ഒരേ സ്ഥലത്ത് അധികനേരം നിൽക്കാൻ അവർ ഇഷ്ടപ്പെടുന്നില്ലാത്ത ജെമിനിരാശിക്കാർക്ക് യാത്ര അവരുടെ ഹോബികളിൽ ഒന്നാണ്. ഇത്തവണ വിദേശ യാത്ര എന്ന അവരുടെ ആഗ്രഹം സഫലമാകാനുള്ള സാധ്യതയുണ്ട്.
3. സാജിറ്റേറിയയസ്
നവംബര്‍ 22 നും ഡിസംബര്‍ 21നും ഇടയിൽ ജനിച്ചവരാണ് സാജിറ്റേറിയസ് അഥവാ ധനു രാശിക്കാർ. എപ്പോൾ വിളിച്ചാലും യാത്ര ചെയ്യാൻ റെഡിയാണ് ഇവർ. എത്ര റിസ്ക് എടുത്തായാലും യാത്ര ചെയ്യാൻ ഇവർ കാണിക്കുന്ന താല്പര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഏതു തരത്തിലുള്ള യാത്രകൾക്കും എപ്പോഴും ഇവർ തയ്യാറായിരിക്കും.

4. അക്വാറസ്
ജനുവരി 20 നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവരാണ് അക്വാറസ് അഥവാ കുംഭം രാശിക്കാർ. കൗതുകമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. പോയസ്ഥലങ്ങളാണെങ്കിലും വീണ്ടും വീണ്ടും പോകാൻ ഇവർ താല്പര്യപ്പെടുന്നു. കൺമുന്നിലെ ഓരോ കാഴ്ചകളോടും ഇവർക്കുള്ള കൗതുകം കണ്ടറിയാം. പുതിയ ആളുകളെ പരിചയപ്പെടാനും അവരെ സുഹൃത്തുക്കളാക്കി മാറ്റുവാനും ഇവർക്ക് കഴിവുണ്ട്.
ജ്യോതിഷം അനുസരിച്ച് കുംഭ രാശിക്കാർ തങ്ങൾക്കിഷ്ടമുള്ള സ്ഥലങ്ങൾ ഒരിക്കൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. വൈകാതെ ഒരു വിദേശയാത്ര അവരുടെ മുന്നിലുണ്ട്. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങൾക്ക് ഒരു സ്വപ്ന രാജ്യത്തേക്ക് യാത്ര ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












