Search
  • Follow NativePlanet
Share
» »വിയറ്റ്നാം യാത്രയ്ക്ക് പകുതി നിരക്കിൽ ടിക്കറ്റ്; വിയറ്റ്ജെറ്റ് ഓഫർ, കൊച്ചി- ഹോ ചിമിൻ സിറ്റി യാത്ര പോകാം

വിയറ്റ്നാം യാത്രയ്ക്ക് പകുതി നിരക്കിൽ ടിക്കറ്റ്; വിയറ്റ്ജെറ്റ് ഓഫർ, കൊച്ചി- ഹോ ചിമിൻ സിറ്റി യാത്ര പോകാം

വിയറ്റ്നാം യാത്ര- ഇന്ത്യക്കാർക്ക് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര പോകാൻ പറ്റിയ രാജ്യമാണ് വിയറ്റ്നാം. എന്നാലോ ഇഷ്ടംപോലെ കാഴ്ചകളും കാണാൻ സ്ഥലങ്ങളും പ്രകൃതി മനോഹരമായ ഗ്രാമങ്ങളും തിരികെ വരാൻ തോന്നിപ്പിക്കാത്ത വിധത്തിൽ പിടിച്ചു നിർത്തുന്ന ദ്വീപുകളും ഒക്കെയായി സഞ്ചാരികളുടെ പറുദീസാ തന്നെയാണ് വിയറ്റ്നാം. പൊതുവേ ചെലവ് കുറഞ്ഞ വിയറ്റ്നാമിലേക്ക് വെറും പാതി നിരക്കിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്താലോ?

അതെ, വിയറ്റ്നാമിലേക്ക് പോക്കറ്റ് പോലും അറിയാതെ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ അവസരം ഇതാ വന്നിരിക്കുകയാണ്. സാധാരണ വിദേശ യാത്രകളുടെ ചെലവ് വിമാനടിക്കറ്റ് നിരക്കാണ്. എന്നാൽ പകുതി നിരക്കിൽ ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുകയാണ് വിയറ്റ്‌നാമില്‍ നിന്നുള്ള വിയറ്റ്‌ജെറ്റ് എയര്‍ലൈന്‍.

Visit Vietnam With Vietjet Discount Of 50 All Fare Classes

ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓഫറിൽ വിയറ്റ്ജെറ്റ് ബിസിനസ്, സ്‌കൈബോസ്, ഡീലക്‌സ്, ഇക്കോണമി എന്നീ എല്ലാ ക്ലാസുകളിലും പകുതി വിലയ്ക്ക് ടിക്കറ്റുകൾ വാങ്ങാം. റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമായിട്ടുള്ളത്. മേയ് 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാണ് ഈ ഓഫറിൽ ടിക്കറ്റ് വാങ്ങാൻ സാധിക്കുക. മേയ് 20 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളിലേക്കാണ് യാത്രകൾ ബുക്ക് ചെയ്യേണ്ടത്. വിയറ്റ്‌ജെറ്റ് ഡോട്ട് കോം എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിയറ്റ്‌ജെറ്റ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാവുക.

ഇന്ത്യയ്ക്കും വിയറ്റ്‌നാമിനും ഇടയിലുള്ള എല്ലാ നേരിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കും ഇനിപ്പറയുന്ന രീതിയിൽ ബാധകമാണ്:
- ഹോ ചി മിൻ സിറ്റി മുംബൈ, ന്യൂഡൽഹി,കൊച്ചി , അഹമ്മദാബാദ്,
ഹാ നോയ് മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ്, എന്നീ റൂട്ടുകളിലാണ് ഓഫർ ലഭ്യമായിട്ടുള്ളത്.

പകുതി നിരക്കിലുള്ള ഇന്ത്യ- വിയറ്റ്നാം വിമാന ടിക്കറ്റ് ഓഫറിന് പുറമേ രാജ്യാന്തര ആഡംബര ബ്രാന്‍ഡുകളില്‍ നിന്നും പകുതി വിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അതുല്യമായ ഓഫറും വിയറ്റ്‌ജെറ്റ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ ഓഫർ മേയ് 25 വരെയാണ് ലഭ്യമാകുന്നത്. തീർന്നില്ല, വിയറ്റ്ജെറ്റ് ഭാഗ്യശാലികളായ യാത്രക്കാർക്ക് . 600 കോടി വിയറ്റ്‌നാമീസ് ഡോങ് ഏകദേശം 1,96,90,174 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

സൗജന്യ സ്‌കൈ ഗോള്‍ഡ് പ്ലസ് അംഗത്വ പാസ് അംഗത്വം, 12 സൗജന്യ വിമാന 32,814 രൂപ മൂല്യമുള്ള ടിക്കറ്റ് വൗച്ചറുകൾ, തുടങ്ങിയവയാണ് ലഭിക്കുക. ഭാഗ്യമത്സരങ്ങളിലും യാത്രക്കാർക്ക് പങ്കെടുക്കാം. മേയ് 5 മുതല്‍ ഓഗസ്റ്റ് ഏഴു വരെ വിമാന ടിക്കറ്റ് വാങ്ങുന്നവര്‌ക്ക് പ്രതിദിന ലക്കി സ്പിന്‍, പ്രതിമാസ ലോട്ടറി മത്സരങ്ങളിലും പങ്കെടുക്കാം.

കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസുകൾ വിയറ്റ്ജെറ്റ് നടത്തുന്നുണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയില്‍ നിന്ന് കൊച്ചിയില്‍ നിന്ന് ഇന്ത്യൻ സമയം രാത്രി 11.50-ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.40-ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തിച്ചേരും. തിരികെ പ്രാദേശികസമയം വൈകിട്ട് 7.20-ന് വിയറ്റ്നാമില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50-ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ക്രമത്തിലാണ് സര്‍വീസുകള്‍.

ഇന്ത്യക്കാർക്ക് ചെലവ് കുറഞ്ഞ വിയറ്റ്നാം യാത്ര

പല കാരണങ്ങൾ പരിഗണിക്കുമ്പോഴും ഇന്ത്യക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന രാജ്യമാണ് വിയറ്റ്നാം. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ആണ് രാജ്യം നല്കുന്നത്. . 30 ദിവസത്തെ സാധുതയുള്ള ഇ-വിസയ്ക്ക് 2100 രൂപയോളം ആണ് ഫീസ്. ലോക്കൽ സിം, ഭക്ഷണം, താമസം, സൈറ്റ് സീയിങ്ങ്, പ്രാദേശിക യാത്രകൾ എന്നിവയെല്ലാം നോക്കുമ്പോൾ ബജറ്റ് യാത്രകൾക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഒഴികെ 25000 മുതൽ 40,000 വരെ വേണ്ടി വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel news world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+