Search
  • Follow NativePlanet
Share
» »ഓസ്ട്രേലിയയിൽ കൊടുംതണുപ്പ്, ഫിൻലൻഡിൽ സൂര്യനേയില്ല, കേരളത്തിൽ കനത്ത മഴയും! ജൂൺ ഒരുക്കുന്ന കൗതുകങ്ങൾ

ഓസ്ട്രേലിയയിൽ കൊടുംതണുപ്പ്, ഫിൻലൻഡിൽ സൂര്യനേയില്ല, കേരളത്തിൽ കനത്ത മഴയും! ജൂൺ ഒരുക്കുന്ന കൗതുകങ്ങൾ

വേനൽക്കാലത്തിന് വിരാമമിട്ട് കേരളത്തിൽ കനത്ത മഴയാണ്. കാലവർഷം എത്തുന്നതോടെ മഴ തോർന്ന നേരമുണ്ടാകില്ല. ഡൽഹിയിലാണെങ്കിൽ പുറത്തിറങ്ങാൻ സാധിക്കാത്ത ചൂട്. താപനിലയൊന്ന് താഴ്ന്നിരുന്നെങ്കിലെന്നാണ് ഡല്‍ഹിക്കാൻ ആഗ്രഹിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ നമ്മൾ മഴയും പ്രതീക്ഷിച്ചിരിക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള ലോകം ഇങ്ങനയെയല്ല എന്നതറിയാമോ?

നമ്മൾ ജൂൺ, ജൂലൈ മാസത്തിൽ മഴ കാരണം പുറത്തിറങ്ങണോ എന്നാലോചിച്ച് ഇരിക്കുമ്പോൾ ചൈനയിൽ ഒരു രക്ഷയുമില്ലാത്ത ചൂടാണ്. മറ്റു ചില നാടുകളിലാവട്ടെ, ആളുകൾ കാത്തിരുന്ന പ്രസന്നമായ കാലാവസ്ഥയിൽ, യാത്രകൾ പ്ലാൻ ചെയ്യുന്ന സീസണും. ഇനി മറ്റുചില രാജ്യങ്ങളിൽ ഈ സമയം കൊടുംചൂടാണ്. വേറെ ചിലയിടത്ത് മരംകോച്ചുന്ന തണുപ്പും. ഇതാ ലോകത്തിന്‌റ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വ്യത്യസ്ത കാലാവസ്ഥകളും മാറ്റങ്ങളും എന്തൊക്കെയെന്ന് നോക്കാം.

Monsoon In Kerala Midnight Sun in Finland Winter In Austalia-Interesting Global Weather

ചൈനയിലെ വേനലും മഴയും

കാര്യം ഇന്ത്യയുടെ തൊട്ടടുത്തുള്ള രാജ്യമാണെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ നേര്‍വിപരീതമാണ് ചൈന. ജൂൺ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചൈനയിൽ വേലൽക്കാലമാണ്. അതിൽത്തന്നെ ജൂലൈയിലാണ് ഇവിടെ വേനല്‍ ഏറ്റവും കടുക്കുന്നത്. ഈ സമയത്തെ ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഇവിടെ പൊതുവേ കൂടുതൽ ചൂട് ഉള്ളത് ചൈനയുടെ വടക്കൻ ഭാഗങ്ങളിലാണ്.

എന്നാല്‌ ചൂട് മാത്രമല്ല, ഈ സമയത്ത് ഇവിടെ ഇടയ്ക്കിടെ മഴയും പെയ്യും. അതുകൊണ്ടു തന്നെ വലിയ ചൂട് ഈ സമയത്ത് അനുഭവപ്പെടാനും സാധ്യതയില്ല. കിഴക്കൻ ചൈനയിലാണ് ഈ സമയത്ത് മഴ പെയ്യുന്നത്. ചൂടും മഴയും ഇടകലർന്നു വരുന്ന ഈ സീസൺ ചൈന സന്ദര്‍ശിക്കാന്‌ ഏറെ യോജിച്ചതാണ്. ഇവിടുത്തെ പച്ചപ്പ് എക്സ്പ്ലോർ ചെയ്യാന്‍ പറ്റിയ സമയമാണിത്.

World Travel Monsoon In Kerala Midnight Sun in Finland Winter In Austalia-Interesting Global Weather

ഓസ്ട്രേലിയ

മഞ്ഞുപെയ്യുന്ന ശൈത്യകാലമാണ് ഓസ്ട്രേലിയക്കാർക്ക് ജൂൺ ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ. ജൂണിൽ തുടങ്ങുന്ന തണുപ്പ് ജൂലൈയിൽ ഏറ്റവും കൂടി പിന്നെ ഓഗസ്റ്റിൽ കുറയുവാൻ തുടങ്ങും. ഈ സമയത്ത് ഇവിടുത്തെ രാത്രികൾക്ക് ദൈർഘ്യം കൂടുതലായിരിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ടത് വിസ്തൃതിയുള്ള രാജ്യമായതിനാൽ ഓരോ ഭാഗത്തും ഓരോ കാലാവസ്ഥയായിരിക്കും എന്നതാണ്. തെക്കൻ ഓസ്ട്രേലിയയിൽ കനത്ത ശൈത്യമാണെങ്കിൽ വടക്കൻ മേഖലകളിൽ താരതമ്യേന തണുപ്പ് കുറവായിരിക്കും. ന്യൂ സൗത്ത് വെയിൽസ്, ടാസ്മാനിയ, തെക്കൻ ഓസ്ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിൽ ഈ സീസണിൽ മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.

ഫിൻലൻഡ്

മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഏറ്റവും കൗതുകകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന രാജ്യം ഫിൻലൻഡ് ആണ്. മിഡ്നൈറ്റ് സൺ അഥവാ പാതിരാസൂര്യൻ എന്ന പ്രതിഭാസമാണ് ഈ സമയത്ത് ഇവിടെയുള്ളത്. ഇവിടുത്തെ വേനൽക്കാലത്ത് സൂര്യൻ അസ്തമിക്കുന്ന ഒരു കാഴ്ചയില്ല. രാവും പകലും എല്ലാം സൂര്യനുദിച്ചു നിൽക്കുന്ന അതിമനോഹരമായ കാഴ്ച ഇവിടെ കാണാം. ഫിൻലൻഡ് യാത്ര പ്ലാൻ ചെയ്യാന്‍ പറ്റിയ യോജിച്ച സമയം കൂടിയാണിത്.

സ്വീഡൻ

കാര്യം സ്വീഡനിൽ വേനൽക്കാലമാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളെങ്കിലും ഇവിടുത്തെ ആഘോഷങ്ങളുടെയും യാത്രകളുടെയും ദൈർഘ്യം കൂടുതലുള്ള പകലുകളുടെയും ഒക്കെ സമയമാണിത്. ജൂലൈയില‍ാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ശരാശരി താപനില 18 ഡിഗ്രി വരെ അനുഭവപ്പെടാറുണ്ട്.
സ്വീഡൻ ഏറ്റവും സുഖകരമായി പ്രകൃതി മനോഹരമായ കാഴ്ചകളോടെ ആസ്വദിക്കാൻ പറ്റിയ സമയം കൂടിയാണിത്.

ആഫ്രിക്ക

ശൈത്യവും വരണ്ട കാലാവസ്ഥയുമാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഫ്രിക്കയിൽ അനുഭവപ്പെടുന്നത്. പച്ചപ്പ് കുറവും ശക്തമായ കാറ്റും ആണ് ഇവിടെ ഈ സമയത്തുള്ളത്. എന്നാൽ പ്രസിദ്ധമായ ആഫ്രിക്കൻ സഫാരി നടത്താൻ ഇതിനേക്കാൾ മെച്ചപ്പെട്ട വേറൊരു സമയമില്ല. ഉഗാണ്ട, റുവാണ്ട, കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് വരണ്ട കാലാവസ്ഥ. അതേസമയം നമീബിയ, ബോട്‍സ്വാന, സാംബിയ, സിംബാവേ, മഡഗാസ്കർ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ ഏപ്രിൽ മുതൽ ഒക്ടോബര്‍ വരെയാണ് വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത്.

ഫ്രാൻസ്

ജൂണ്‍ മുതൽ ജൂലൈ പകുതി വരെ സാധാരണ വേനൽക്കാലവും ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ കടുത്ത വേനലും ആണ് ഫ്രാൻസിലെ കാലാവസ്ഥ. ഈ സമയത്ത് ഫ്രാൻസില് മൊത്തത്തിൽ ആഘോഷങ്ങളുടെ സമയമാണ്. പൂക്കൾ വിടരുന്ന ഈ സീസൺ സഞ്ചാരികൾക്ക് ഫ്രാൻസ് സന്ദർശിക്കാൻ അനുയോജ്യ സമയം കൂടിയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+