വസിഷ്ഠി നദി അറബിക്കടലുമായി ചേരുന്ന സംഗമസ്ഥാനമാണ് അഞ്ജന്‍വേല്‍. സ്വച്ഛമായ ഒരു മീന്‍പിടുത്ത കേന്ദ്രവും തുറമുഖവുമാണ് അഞ്ജന്‍വേല്‍. കപ്പല്‍ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍, കാലപ്പഴക്കം വന്ന കപ്പലുകളുടെ സംസ്‌കരണം തുടങ്ങിയവയ്ക്കും പ്രശസ്തമാണ് അഞ്ജന്‍വേല്‍. മീന്‍പിടുത്തക്കാര്‍ പഴയകാലത്ത് ഉപയോഗിച്ചു വന്നിരുന്ന വഞ്ചികളും പുതുപുത്തന്‍ ബോട്ടുകളും ഇവിടെയുണ്ട്.
വിനോദസഞ്ചാരികളെ അത്യധികം ആകര്‍ഷിക്കുന്ന ഒരു പ്രധാനപ്പെട്ട മീന്‍പിടുത്ത കേന്ദ്രം കൂടിയാണ് ഈ കടപ്പുറം. പ്രദേശത്തെ മുക്കുവരോട് അവരുടെ വിശേഷങ്ങളും അഞ്ജന്‍വേലിന്റെ കഥയും അറിയുക എന്നത് സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും. ഒരുവശത്ത് നിറഞ്ഞുനില്‍ക്കുന്ന കനത്ത ഫോറസ്റ്റും പച്ചപ്പും അഞ്ജന്‍വേലിന്റെ കാലവാസ്ഥ വര്‍ഷം മുഴുവനും സന്തുലിതമാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.



Click it and Unblock the Notifications