സമുദ്രനിരപ്പില്‍ നിന്ന് 1876 മീറ്റര്‍ ഉയരത്തില്‍ ബാനിബാല്‍ മലയിടുക്കില്‍ പീര്‍ പാഞ്ചല്‍ പ്രദേശത്താണ് വെരിനാഗ്. നീരുറവക്ക് ഈ പേര് ലഭിച്ചത് കശ്യപ് ഋഷി എന്ന ഹൈന്ദവ പണ്ഠിതന്‍റെ നിലാനാഗ് എന്ന മകന്‍റെ പേരില്‍ നിന്നാണ്. ഷാജഹാനാണ് ഈ പ്രദേശത്തെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. 1620 ല്‍ വൃത്താകൃതിയിലുണ്ടായിരുന്ന ഈ ജലശേഖരത്തെ അഷ്ടകോണ്‍ ആകൃതിയിലാക്കി. ഷാജഹാന്‍ ഇവിടെ ഒരു ഉദ്യാനവും, വസതിയും നിര്‍മ്മിച്ചിരുന്നു. ഇത് നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ ഇറാനില്‍ നിന്നാണ് കൊണ്ടുവന്നത്.
ഈ ജലശേഖരം വളരെ തെളിഞ്ഞതും, ഇളംചൂടുള്ളതുമാണ്. ഇതിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. എണ്‍പത് മീറ്റര്‍ ചുറ്റളവും, പതിനഞ്ച് മീറ്റര്‍ ആഴവുമുള്ള ഈ ജലശേഖരം ഇടതൂര്‍ന്ന് നില്ക്കുന്ന പൈന്‍മരക്കാടുകളാലും, വര്‍ണ്ണാഭമായ പൂക്കള്‍ നിറഞ്ഞ ചെടികളാലും ചുറ്റപ്പെട്ടതാണ്. ഈ ഉറവ ഝലം നദിയുടെ ഒരു പ്രധാന സ്രോതസ്സാണ്.



Click it and Unblock the Notifications