ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പുന്നത്തൂര്‍ കോട്ടയിലെ ആനക്കാഴ്ചകളാണ് ആനക്കൊട്ടിലെന്ന പേരുകൊണ്ട് വിവക്ഷിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് വടക്ക് ഭാഗത്തുള്ള വഴിയിലൂടെ ഏകദേശം 3 കിലോമീറ്റര്‍ യാത്രചെയ്താല്‍ പുന്നത്തൂര്‍ കോട്ടയിലെ ആന സങ്കേതത്തില്‍ എത്താം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നടയിരുത്തിയ ആനകളടക്കം ഏകദേശം അറുപതോളം ആനകളാണ് ആനക്കൊട്ടിലില്‍ ഉള്ളത്. 1970 മുതല്‍ ദേവസ്വത്തിന്റെ കീഴിലാണ് ഈ സ്ഥലം. ദേവസ്വം പുന്നത്തൂര്‍ കോട്ട ഏറ്റെടുത്തപ്പോള്‍ ആനകളെയും ഇവിടേയ്ക്ക് കൊണ്ട് വരികയായിരുന്നു എന്നാണ് കരുതുന്നത്.
ദേവസ്വത്തിന്റെ ആനകളെ പരിപാലിക്കുന്നതിനും സുഖചികിത്സക്കും മറ്റു ഈ ആനക്കൊട്ടില്‍ ഒരുക്കിയിട്ടുളളത്. സഞ്ചാരികള്‍ക്ക് ആനകളെ കാണാനും അവയെ ചട്ടം പഠിപ്പിക്കുന്ന ആനക്കൊട്ടില്‍ കാണാനും ഇവിടെ സൗകര്യമുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലും കൂടെ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും അടുത്താണ് പുന്നത്തൂര്‍ കോട്ടയും ആനക്കൊട്ടിലും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും 3 കിലോമീറ്റര്‍ അകലെയാണ് പുന്നത്തൂര്‍ കോട്ട അഥവാ ആനത്താവളം. ഗുരുവായൂരില്‍ നിന്നും െ്രെപവറ്റ് ബസ്സിലോ ഓട്ടോ റിക്ഷയിലോ ഇവിടെ എത്തിച്ചേരാം.



Click it and Unblock the Notifications