ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവം#ു അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.
ഭൂലോക വൈകുണ്ഠം എന്ന് വിളിക്കപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം മുക്തിമാര്‍ഗമായി കണക്കാക്കപ്പെടുന്നു. രണ്ട് നേരം അന്നദാനമുള്ള ഈ ക്ഷേത്രച്ചുവരുകളില്‍ മനോഹരമായ ശ്രീകൃഷ്ണലീലകള്‍ ആലേഖനം ചെയ്തിരിക്കുന്നു. മ്യൂറല്‍ പെയിന്റിംഗുകളും ചമയങ്ങള്‍കൊണ്ടും അലങ്കരിക്കപ്പെട്ടിരിക്കുന്ന ഗിരുവായൂര്‍ ക്ഷേത്രം കൃഷ്ണനാട്ടത്തിനും പേരുകേട്ട ഇടമാണ്. കര്‍ണാടകസംഗീതത്തിനും കഥകളിക്കും പേരുകേട്ട ഗുരുവായൂര്‍ ക്ഷേത്രം നിരവധി ഭക്തരുടെ അത്ഭുത കഥകള്‍കൊണ്ടും പ്രശസ്തമാണ്.



Click it and Unblock the Notifications