ഹൈദരാബാദ് ണഗരത്തില്‍ സെന്‍റ്.ജോസഫ് പബ്ളിക്ക് സ്കൂള്‍ വളപ്പിലെ കുന്നിന്‍മുകളില്‍ രാജകീയ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരമാണ് അസ്മാന്‍ഗര്‍ കൊട്ടാരം. അസ്മാന്‍ഗര്‍ എന്ന ഉറുദുവാക്കിന് ആകാശവീട് എന്നാണ് മലയാളം. ഹൈദരാബാദ് പ്രധാനമന്ത്രിയായിരുന്ന അസ്മാന്‍ജാ 1885ല്‍ പണികഴിപ്പിച്ച കൊട്ടാരം ഇന്ന് നല്ളൊരു പുരാവസ്തു ശേഖരമുള്ള മ്യൂസിയമാണ്.
പ്രധാനമന്ത്രിയുടെ കുടുംബമായ പൈഗര്‍ വംശക്കാരുടെ വിശ്രമകാല വസതിയായിരുന്നു ഇത്. മധ്യകാലത്തെ യൂറോപ്യന്‍ കൊട്ടാരത്തിന്‍െറ മാതൃകയിലുള്ള ഈ കൊട്ടാരത്തിന്‍െറ നിര്‍മാണത്തിന് ഗോഥിക് നിര്‍മാണരീതിയാണ് അവലംബിച്ചിരിക്കുന്നത്.



Click it and Unblock the Notifications