നൈസാമുമാരുടെ ഒൗദ്യോഗിക വസതിയായ ചൗമൊഹല്ല കൊട്ടാരം ചാര്‍മിനാറിന് സമീപം ഖിലാവത്ത് റോഡില്‍ മോട്ടിഗാലിയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കൊട്ടാരങ്ങള്‍ എന്നര്‍ഥം വരുന്ന ചഹര്‍,മഹല്ലത്ത് എന്നീ പേര്‍ഷ്യന്‍ വാക്കുകളില്‍ നിന്നാണ് ചൗമൊഹല്ല എന്ന പേരുണ്ടായത്. ഇറാനില്‍ ഷായുടെ കൊട്ടാരത്തിന്‍െറ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള കൊട്ടാരത്തിന്‍െറ നിര്‍മാണം 18ാം നൂറ്റാണ്ടില്‍ തുടങ്ങിയെങ്കിലും 10 വര്‍ഷമെടുത്താണ് പൂര്‍ത്തിയായത്.
അതുകൊണ്ട് തന്നെ കൊട്ടാരത്തിന്‍െറ രൂപകല്‍പ്പനയും ഡിസൈനിംഗും വ്യത്യസ്ത മാതൃകകളുടെ സങ്കരരൂപമാണ്. പ്രതാപത്തിലും ഭംഗിയും പകരംവെക്കാന്‍ മറ്റൊന്നില്ലാത്ത കൊട്ടാരത്തിന് രണ്ട് അങ്കണങ്ങളാണുള്ളത്. വടക്കുഭാഗത്തും തെക്കുഭാഗത്തുമുള്ള ഈ അങ്കണങ്ങളെ ചുറ്റിമനോഹരമായാണ് കൊട്ടാരത്തിലെ മുറികള്‍ നിര്‍മിച്ചിരിക്കുന്നത്. നൈസാമുമാരുടെ കിരീടധാരണമടക്കം ആചാരപരമായ ചടങ്ങുകളും ഗവര്‍ണര്‍ ജനറല്‍മാര്‍ക്കുള്ള പാര്‍ട്ടികളുമാണ് ഇവിടെ നടന്നിരുന്നത്.



Click it and Unblock the Notifications