ഹൈദരാബാദിന്‍െറ സമീപജില്ലയായ രംഗറെഡ്ഡിയിലാണ് ദുര്‍ഗംചെരുവ് എന്നറിയപ്പെടുന്ന ശുദ്ധജലതടാകം. ജൂബിലിഹില്‍സിനും മധാപൂര്‍ഭാഗത്തിനും മധ്യെ ആരുടെയും കണ്ണില്‍ പെടാതെ കിടക്കുന്ന തടാകമായതിനാല്‍ ഇതിന് ‘സീക്രട്ട് ലേക്ക്’ എന്നും പേരുണ്ട്. കുതുഖ്ഷാ രാജവംശത്തിന്‍െറ ചരിത്രത്തോളം പഴക്കമുള്ള ഈ തടാകത്തില്‍ നിന്നാണ് അന്ന് ഗൊല്‍ക്കൊണ്ട കോട്ടയിലും പരിസരത്തും താമസിച്ചിരുന്നവര്‍ കുടിവെള്ളമെടുത്തിരുന്നത്. കാര്‍ഷിക ആവശ്യത്തിനും ഇവിടെ നിന്ന് വെള്ളമെടുത്തിരുന്നു.
തടാകവും പരിസരവും വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ 2001ലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ സ്ഥാപിച്ച റോക്ക് ഗാര്‍ഡന്‍, ഫ്ളോട്ടിംഗ് ഫൗണ്ടന്‍, കൃത്രിമ വെള്ളച്ചാട്ടം തുടങ്ങിയവ ഏറെ സഞ്ചാരികളുടെ ആകര്‍ഷണമുണ്ട്. ഒഴിവുസമയങ്ങളില്‍ ഫിഷിംഗ് ഹോബിയായി ഉള്ളവരും തടാക തീരത്ത് എത്താറുണ്ട്. ട്രക്കിംഗ്,റോക്ക് കൈ്ളമ്പിംഗ് എന്നിവക്കും ഇവിടെ അവസരമുണ്ട്.



Click it and Unblock the Notifications