Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ഗൊല്‍ക്കൊണ്ട കോട്ട

ഗൊല്‍ക്കൊണ്ട കോട്ട, ഹൈദരാബാദ്

14

ആട്ടിടയന്‍െറ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഒരിക്കല്‍ സമ്പല്‍സമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഈ ആസ്ഥാനം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1512 മുതല്‍ ഇവിടം ഭരിച്ച ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ നിര്‍മിച്ചത്.

ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ എട്ടുഗേറ്റുകളും 87 കൊത്തളങ്ങളും പ്രൗഡിയേറ്റുന്ന ഈ കൂറ്റന്‍ കോട്ടയുടെ നിര്‍മാണത്തില്‍ ഏറിയ പങ്കും നടന്നത് ഇബ്രാഹീം ക്വിലി ഖുത്തുബ്ഷായുടെ ഭരണകാലത്താണ്. അത്ഭുതകരമായ ശബ്ദ സംവിധാനമാണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. പ്രധാന കവാടത്തില്‍ നിന്ന് കൈകൊട്ടിയാല്‍ 91 മീറ്റര്‍ ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗം വരെ കേള്‍ക്കുമത്രേ. മുഗളന്‍മാരുടെ അക്രമണത്തെ ചെറുക്കാന്‍ നിര്‍മിച്ച ഈ കോട്ടക്കകത്തെയും പുറത്തെയും കാഴ്ചകളില്‍ മുഴുകുമ്പോള്‍ നാം സമയം തന്നെ വിസ്മരിക്കുമെന്നതാണ് വാസ്തവം.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രാജാവിനും രാജകുടുംബാംഗങ്ങള്‍ക്കും രക്ഷപ്പെടാന്‍ ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ചാര്‍മിനാറിലേക്ക് ഒരു രഹസ്യ ഭൂഗര്‍ഭപാതയുണ്ടെന്ന് പ്രചാരണമുണ്ടെങ്കിലും അതിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. കോട്ടയോട് ചേര്‍ന്ന് ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഖബറിടവുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed