ഹുസൈന്‍സാഗര്‍ തടാകത്തിനോട് ചേര്‍ന്നാണ് പ്രശസ്തമായ ലുംബിനി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ മറ്റു ടൂറിസ്റ്റകേന്ദ്രങ്ങളോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടം 1994ലാണ് പൂര്‍ത്തീകരിച്ചത്. അതിന് ശേഷം വിവിധ സമയങ്ങളിലായി അറ്റകുറ്റപ്പണികളും നടന്നു. ഇതിന് പുറമെ ബോട്ടിംഗ് സൗകര്യം, പൂന്തോട്ടങ്ങള്‍,മ്യൂസിക്കല്‍ ഫൗണ്ടനുകള്‍ എന്നിവയും ഇവിടെയുണ്ട്.
ഹൈദരാബിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം തന്നെ ലുംബിനിപാര്‍ക്കിന്‍െറ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ആദ്യ ലേസര്‍ ആഡിറ്റോറിയമാണ് ലുംബിനിപാര്‍ക്കിലേത്. 2000 പേര്‍ക്കാണ് ഇവിടെ ഇരിപ്പിട സൗകര്യമുള്ളത്. ഹൈദരാബാദിന്‍െറ ചരിത്രം വിവരിക്കുന്ന ഹിന്ദിയിലും ഇംഗ്ളീഷിലുമുള്ള പ്രദര്‍ശനങ്ങളാണ് ഇവിട നടക്കാറ്.



Click it and Unblock the Notifications