ഹൈദരാബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചില്‍ക്കൂരിലാണ് ഈ നാഷനല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാര്‍ന്ന ജൈവ വൈവിധ്യമാണ് ആയിരകണക്കിന് സന്ദര്‍ശകര്‍ എത്തുന്ന പാര്‍ക്കിന്‍െറ പ്രധാന ആകര്‍ഷണം. മുള,ചന്ദനം,തേക്ക് തുടങ്ങി 600ഓളം ഇനം വൃക്ഷങ്ങളും ചെടികളും ഇവിടെ കാണാം.
പുള്ളിമാന്‍,മുയല്‍,കരടി, സാംഭാര്‍ തുടങ്ങിയ മൃഗങ്ങളെയും ഇവിടെ കണ്ടുവരുന്നു. ഇന്ത്യന്‍ റാറ്റ് സ്നേക്ക്,മൂര്‍ഖന്‍, മലമ്പാമ്പ് തുടങ്ങിയവയും ഇവിടെയുണ്ട്. വര്‍ഷത്തില്‍ ഏത് സമയവും സന്ദര്‍ശിക്കാവുന്ന പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി കോട്ടേജുകളും ടെന്‍റുകളും ഉണ്ട്.



Click it and Unblock the Notifications