ഹുസൈന്‍സാഗര്‍ തടാകത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എന്‍.ഡി.ആര്‍ ഗാര്‍ഡന്‍ പ്രാദേശിക ടൂറിസ്റ്റുകള്‍ക്കിടയിലെ ഇഷ്ട ലൊക്കേഷനാണ്. ചെറിയ പൂന്തോട്ടമാണെങ്കിലും മനോഹര കാഴ്ചകളാണ് ഇവിടെയുള്ളത്. 1999ലാണ് സിനിമാതാരവും രാഷ്ട്രീയക്കാരനുമായിരുന്ന എന്‍.ടി രാമറാവുവിന്‍െറ ഓര്‍മക്കായി ഈ പൂന്തോട്ടം നിര്‍മിക്കാന്‍ ആരംഭിച്ചത്. ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ച തോട്ടത്തിന്‍െറ നിര്‍മാണം 2001ലാണ് പൂര്‍ത്തിയായത്.