ശംസുല്ഉമറാഹി എന്ന് അറിയപ്പെടുന്ന പൈഗ രാജാക്കന്മാരുടെ ശവകുടീരങ്ങളാണ് ഇവ. ഹൈദരാബാദിന്‍െറ പ്രാന്തപ്രദേശമായ പിസല്‍ ബന്ദയിലാണ് മഖ്ബറ ശംസുല്‍ ഉമറാഹി എന്നും അറിയപ്പെടുന്ന ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. 1787ല്‍ നവാബ് തൈഗ് ജംഗ് ബഹാദൂറിന്‍െറ കാലത്ത് നിര്‍മാണം തുടങ്ങിയ ഇവ അദ്ദേഹത്തിന്‍െറ മകനായ ആമിര്‍ ഇ കബീറിന്‍െറ കാലത്താണ് പൂര്‍ത്തിയായത്. പൈഗരാജവംശത്തിലെ നിരവധി അംഗങ്ങളെ ഖബറടക്കിയിട്ടുള്ള ഈ ശവകുടീരം പകരംവെക്കാനില്ലാത്ത രൂപഭംഗി കൊണ്ട് ശ്രദ്ധേയമാണ്. ഗ്രീക്ക്,പേര്‍ഷ്യന്‍, മുഗള്‍, രാജസ്ഥാനി,ആസഫ്ജാഹി, ഡെക്കാനി രീതികള്‍ സമന്വയിക്കുന്ന ശവകുടീരത്തില്‍ അവവശത്ത് പിന്നീട് മാര്‍ബിള്‍ വിരിച്ചിട്ടുണ്ട്.