നഗരത്തില്‍ ലോവര്‍ ടാങ്ക്ബെഡ് റോഡില്‍ ദൊമാല്ഗുഡ മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാമകൃഷ്ണ മഠം 1974ലാണ് ആരംഭിച്ചത്. ലക്ഷകണക്കിന് ആരാധകര്‍ എത്തുന്ന ഇവിടെ ആരാധനാ സ്ഥലം കൂടാതെ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ എക്സലന്‍സ്, വിവേകാനന്ദ ലൈബ്രറി, ഗീതാ ദര്ശന്, വിവേകാനന്ദ യൂനിവേഴ്സല്‍ ടെമ്പിള്‍ തുടങ്ങിയ വിദ്യാഭ്യാസ വിഭാഗങ്ങള്‍ ഉണ്ട്.
പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുക,സൗജന്യ പ്രഭാതഭക്ഷണം നല്‍കുക തുടങ്ങി സ്വാമി വിവേകാനന്ദന്‍െറ അധ്യാപനങ്ങള്‍ സാക്ഷാത്കരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരാറ്. കുട്ടികള്‍ക്ക് മാനസികമായും ആത്മീയമായും കരുത്തേകാനും പ്രത്യേക പരിശീലന പരിപാടികള്‍ മഠത്തിലുണ്ട്. മത,വര്‍ണ,ജാതി ഭേദമില്ലാതെ ആര്‍ക്കും രാമകൃഷ്ണ മഠത്തില്‍ കയറിയത്തൊം. താല്പര്യമുള്ളവര്ക്ക് അന്തേവാസിയായി കൂടുകയും ചെയ്യാം.



Click it and Unblock the Notifications