Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » രാമോജി ഫിലിം സിറ്റി

രാമോജി ഫിലിം സിറ്റി, ഹൈദരാബാദ്

153

മായകാഴ്ചകളുടെ ലോകം,രാമോജിറാവു ഫിലിംസിറ്റിയെ ഒറ്റവാക്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. വിജയവാഡ ഹൈവേയില്‍ ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഹയാത്ത്നഗറില്‍ 2000ഏക്കറിലാണ് രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. 2012ല്‍ തുടങ്ങിയ കൊല്‍ക്കത്തയിലെ പ്രയാഗ് ഫിലിം സിറ്റിക്ക് ശേഷം വലുപ്പം കൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ ഫിലിം സിറ്റിയായ രാമോജി ഹൈദരാബാദിലത്തെുന്ന സന്ദര്‍ശകര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ്. 1996ല്‍ തുടങ്ങിയ ഇവിടെ പ്രതിവര്‍ഷം പത്ത്ലക്ഷത്തോളം സന്ദര്‍ശകര്‍ എത്താറുണ്ടെന്നാണ് കണക്ക്.

പൂര്‍ത്തിയായ സ്ക്രിപ്റ്റുമായി ഇവിടെയത്തെിയാല്‍ സിനിമ/സീരിയല്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ പാകത്തിന് എല്ലാം ഇവിടെ ലഭിക്കുമെന്നതാണ് ഫിലിം സിറ്റിയുടെ പരസ്യവാചകം. കഥ ഏതായാലും അതിന് പറ്റിയ സെറ്റുകള്‍,നൂതനമായ ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.  സിനിമാ/സീരിയല്‍ ഷൂട്ടിംഗിന് പുറമെ വിനോദസഞ്ചാരികളും ഇവിടെ എത്താറുണ്ട്.  തീംബേസ്ഡ് പാര്‍ട്ടികള്‍,കോര്‍പ്പറേറ്റ്  പരിപാടികള്‍,വന്‍ വിവാഹ പാര്‍ട്ടികള്‍, സാഹസിക ക്യാമ്പുകള്‍ തുടങ്ങിയവയും ഇവിടെ ധാരാളമായി നടക്കാറുണ്ട്.

തെക്കേ ഇന്ത്യയിലെ പ്രമുഖ ഹണിമൂണ്‍ ലൊക്കേഷന്‍ കൂടിയാണ് രാമോജി ഫിലിംസിറ്റി.  പ്രധാന കവാടത്തില്‍ നിന്ന് പ്രത്യേക വാഹനത്തിലാണ് സന്ദര്‍ശകരെ ഫിലിംസിറ്റി ചുറ്റികാണിക്കാന്‍ കൊണ്ടുപോകാറ്. രാജസ്ഥാനിലെ പ്രശസ്തമായ ഹവാമഹല്‍, ദല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍, മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ തുടങ്ങി നിരവധി വിഖ്യാത കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും മാതൃകകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. മുഗള്‍സാമ്രാജ്യത്തിന്‍െറ കാലത്തേക്കും മൗര്യരാജവംശത്തിന്‍െറ കാലത്തേക്കും യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടെ സ്റ്റുഡിയോകള്‍ ഉണ്ട്. 19ാം നൂറ്റാണ്ടിലെ അമേരിക്കന്‍ തെരുവുകള്‍ പുനസൃഷ്ടിച്ചിരിക്കുന്ന സ്റ്റുഡിയോയും ഇവിടെയുണ്ട്.

ഗൊല്‍ക്കൊണ്ട കൊട്ടാരം പുനസൃഷ്ടിച്ചിരിക്കുന്ന കുന്നിന്‍മുകളില്‍ കയറിയാല്‍ ഫിലിംസിറ്റിയുടെ ആകാശകാഴ്ച വിസ്മയകരമായിരിക്കും. ഹൈദരാബാദില്‍ നിന്ന് സര്‍ക്കാര്‍,സ്വകാര്യബസുകള്‍ പതിവായി ഇങ്ങോട്ട് സര്‍വീസ് നടത്തുന്നുണ്ട്. വിവിധ തരം റെയ്ഡുകള്‍, ഡാന്‍സ്, സംഗീതാധിഷ്ഠിത പരിപാടികള്‍, ഗെയിംഷോകള്‍ തുടങ്ങിയവയും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗിനും ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri