ഹുസൈന്‍സാഗര്‍ തടാകത്തിന് ഇരുകരകളിലുമുള്ള ഇരട്ടനഗരങ്ങളാണ് ഹൈദരാബാദും സെക്കന്തരാബാദും. മൂന്നാമത്തെ നൈസാം ആയിരുന്ന സിക്കന്ദര്‍ജായുടെ പേരില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. 1806ല്‍ സ്ഥാപിതമായ സെക്കന്തരാബാദ് സ്വാതന്ത്ര്യലബ്ധി വരെ ബ്രിട്ടീഷ്സേനയുടെ താവളം ആയിരുന്നു. ഇരട്ടനഗരമാണെങ്കില്‍ ഇരുനഗരങ്ങളുടെയും ചരിത്രപാരമ്പര്യവും പൈതൃകവും തമ്മില്‍ വളരെയേറെ വ്യത്യസ്തത കണ്ടുവരുന്നുണ്ട് വരുന്നുണ്ട്.
ഹൈദരാബാദില്‍ നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷ്സേനയില്‍ സേവനമനുഷ്ഠിച്ചവരുടെ പിന്‍മുറക്കാരാണ് ഇവിടെയുള്ളതിനാലാണ് അത്. ഇന്ത്യന്‍ സേനയുടെ മൂന്ന് വിഭാഗങ്ങള്‍ക്കും ഇന്ന് സെക്കന്തരാബാദില്‍ താവളമുണ്ട്. ഇന്ന്സെക്കന്തരാബാദിനെ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുനഗരങ്ങളും ചേര്‍ന്നാല്‍ രാജ്യത്തെ ആറാമത്തെ വലിയ നഗരമാണ് ഹൈദരാബാദ്.



Click it and Unblock the Notifications