ഗൊല്‍ക്കൊണ്ടയിലെ ഏഴാമത്തെ സുല്‍ത്താന്‍ ആയിരുന്ന അബ്ദുല്ല ഖുത്തുബ്ഷാ നിര്‍മിച്ച സരായ് (യാത്രികര്‍ക്കുള്ള വിശ്രമകേന്ദ്രം) ആണ് താരാമതി ബരദ്വാരി. മൂസി നദിക്കരയില്‍ ഇബ്രാഹീം ക്വിലി ഖുത്തുബ്ഷാ നിര്‍മിച്ച ഇബ്രാഹീംബാഗ് എന്ന പൂന്തോട്ടത്തോട് ചേര്‍ന്നാണ് ഈ വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്. തന്‍െറ ദര്‍ബാറിലെ നര്‍ത്തകിമാരും പാട്ടുകാരുമായിരുന്ന താരാമതി, പ്രേമാമതി എന്നീ സഹോദരിമാരോടുള്ള ആദരസൂചകമായി നിര്‍മിച്ചതാണ് ഇതെന്നും പറയപ്പെടുന്നുണ്ട്. സുല്‍ത്താന്‍െറ ദര്‍ബാറില്‍ ശ്രദ്ധേയ സ്ഥാനം ഉണ്ടായിരുന്ന സഹോദരിമാരെ രാജാവിനും റാണിമാര്‍ക്കും ഒപ്പമാണ് അടക്കിയിരിക്കുന്നതും.



Click it and Unblock the Notifications