ആള്‍ സെയിന്‍റ്സ് പള്ളി എന്നും അറിയപ്പെടുന്ന ഈ ചര്‍ച്ച് സെക്കന്തരാബാദിന് സമീപം ത്രിമുള്‍ഗെരിയിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടാളക്കാര്‍ക്കായി ആരംഭിച്ച ഈ ദേവാലയം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം തെക്കേ ഇന്ത്യയിലെ ദേവാലയങ്ങളോട് കൂട്ടിചേര്‍ക്കുകയായിരുന്നു. ഗോഥിക് ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ആംഗ്ളിക്കന്‍ ദേവാലയകെട്ടിടം കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.
പള്ളിമണി സ്ഥാപിച്ചിരിക്കുന്ന ടവറും ഗോപുരങ്ങളും ഏറെ ആകര്‍ഷകമാണ്. അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്‍െറ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഗ്ളാസ് വിന്‍ഡോയും ഏറെ ആകര്‍ഷണമാണ്. റോയല്‍ ആര്‍ട്ടിലറിയിലെ ലഫ്റ്റനന്‍റ് എഡ്വാര്‍ഡ് ഡൗസന്‍െറ സ്മരണാര്‍ഥം 1884ലാണ് ഈ ഗ്ളാസ് വിന്‍ഡോ സ്ഥാപിച്ചത്. 1983ല്‍ ക്വീന്‍ എലിസബത്ത് 2 പള്ളി സന്ദര്‍ശിച്ചിരുന്നു.