ഒരു ഭൗമാത്ഭുതമാണ് ജബല്‍പൂരിലെ ബാലന്‍സിങ്ങ് റോക്ക്. ഗോണ്ട് ഭരണാധികാരിയായിരുന്ന മദന്‍സിങ്ങ് സ്ഥാപിച്ച മദന്‍ മഹല്‍ കോട്ടയിലേക്കുള്ള വഴിയിലാണ് ഈ കാഴ്ച. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വ്വത സ്ഫോടനത്തിലാണ് ഇവ ഇവിടെ എത്തിച്ചേര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്. ഭൗമശാസ്ത്രജ്ഞന്‍മാരും, പുരാവസ്തുവിദഗ്ദരും ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നതുപോലെ ഇത്തരത്തിലൊരു പാറക്കൂട്ടം നിലനില്‍ക്കുന്നതിന്‍റെ കാരണം വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നു.
പാറകളുടെ ഇരിപ്പിന്‍റെ പ്രത്യേകത മൂലം 1997 ല്‍ ഇവിടെയുണ്ടായ ഭൂമികുലുക്കത്തില്‍ പോലും ഇവക്ക് ഇളക്കം തട്ടിയില്ല. മദന്‍മോഹന്‍ കോട്ടയില്‍ നിന്നാല്‍ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ബാലന്‍സിങ്ങ് റോക്കിന്‍റെ ദൃശ്യം കാണാം. ജബല്‍പൂര്‍ സന്ദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ ഈ കാഴ്ചയും കണ്ടിരിക്കണം.



Click it and Unblock the Notifications