ജയന്തിയാ ഭാഷയില്‍ സൈന്റു ക്‌സിയാര്‍ എന്നാല്‍ സുവര്‍ണ്ണ പുഷ്‌പം എന്നാണ്. ഇവിടെ നിന്നാണ് സ്വാതന്ത്ര്യ പോരാളിയായ കിയാങ് നോങ്‌ബാ ബ്രിട്ടീഷുകാര്‍ക്ക് എതിരായ പോരാട്ടം ആരംഭിച്ചത്. മൈന്റ്‌ഡു നദിക്കരയിലാണ് സൈന്റു ക്‌സിയാര്‍ സ്ഥിതി ചെയ്യുന്നത്.
പ്രദേശവാസികള്‍ക്കിടയില്‍ പ്രശസ്‌തമായ ഒരു ഉല്ലാസകേന്ദ്രമാണ് ഇന്ന് ഇവിടം. നദിയില്‍ ചൂണ്ടയിടുകയും നീന്തിത്തുടിക്കുകയും ചെയ്യുന്ന മുതിര്‍ന്നവരും കുട്ടികളും ഇവിടുത്തെ പതിവ് കാഴ്‌ചയാണ്. മനോഹരമായ ഒരു തൂക്കുപാലം ഇവിടെ കാണാം. നദിക്ക് കുറുകെ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
ഇളം വെയിലില്‍ നദിയില്‍ നിന്നുള്ള കാറ്റേറ്റ് വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണിത്. കുടുംബത്തോടൊപ്പം സൈന്റു ക്‌സിയാര്‍ സന്ദര്‍ശിക്കാവുന്നതാണ്. നിരവധി ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളും മറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് . പ്രാദേശിക ഭക്ഷണങ്ങള്‍ ഇത്തരം ഭക്ഷണശാലകളില്‍ ലഭിക്കും.
ഷില്ലോംഗില്‍ ടൂറിസ്‌റ്റ് വാഹനങ്ങളില്‍ ഇവിടെ എത്താനാകും.



Click it and Unblock the Notifications