Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജലന്ധര്‍

ജലന്ധര്‍  ‍- ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സംഗമ വേദി

24

പഞ്ചാബിലെ ജലന്ധര്‍ സമ്പന്നമായ ചരിത്രമുള്ള പുരാതന നഗരമാണ്‌. മഹാഭാരതത്തിലും പുരാണങ്ങളിലും പറയുന്ന രാക്ഷസ രാജാവായ ജലന്ധരനില്‍ നിന്നുമാണ്‌ നഗരത്തിന്‌ ഈ പേരുണ്ടായത്‌. വെള്ളത്തിനടിയിലുള്ള പ്രദേശം എന്നാണ്‌ ജലന്ധര്‍ എന്ന വാക്കിന്റെ ഹിന്ദിയിലെ അര്‍ത്ഥം. ബീസ്‌, സത്‌ലജ്‌ നദികള്‍ക്കിടയിലായുള്ള സ്ഥാനം കാരണമാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിച്ചതെന്നും പറയുന്നുണ്ട്‌.

സ്വാതന്ത്ര്യത്തിന്‌ ശേഷം 1953 വരെ പഞ്ചാബിന്റെ തലസ്ഥാനം ജലന്ധര്‍ ആയിരുന്നു. പിന്നീടാണ്‌ ഛണ്ഡിഗഢ്‌ ഈ സ്ഥാനം ഏറ്റെടുക്കുന്നത്‌. നഗരത്തിന്റെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും നിരവധി വിനോദസഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു.

ജലന്ധറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കോട്ടകള്‍, ക്ഷേത്രങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജലന്ധറിലുണ്ട്‌. ശിവ മന്ദീര്‍,തുള്‍സി മന്ദിര്‍, ദേവി തലാബ്‌ മന്ദിര്‍, സെന്റ്‌.മേരീസ്‌ കത്തീഡ്രാല്‍, പുഷ്‌പ ഗുജ്‌റാള്‍ സയന്‍സ്‌ സിറ്റി, ഭഗത്‌ സിങ്‌ മ്യൂസിയം, വണ്ടര്‍ലാന്‍ഡ്‌ തീം പാര്‍ക്‌ എന്നിവയാണ്‌ ഇതില്‍ പ്രധാന ആകര്‍ഷണങ്ങള്‍. കലയും പാരപമ്പര്യവും പ്രകടമാക്കുന്ന നിരവധി ഗുരുദ്വാരകള്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്‌. ഷോപ്പിങ്ങിന്‌ മികച്ച്‌ അവസരം നല്‍കി കൊണ്ട്‌ നിരവധി മാളുകളും ഷോപ്പിങ്‌ സെന്ററുകളും നഗരത്തിലുണ്ട്‌. എങ്ങനെ എത്തിച്ചേരാം

രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി റെയില്‍ മാര്‍ഗം ബന്ധപ്പെട്ടു കിടക്കുന്ന നഗരമാണ്‌ ജലന്ധര്‍. വടക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച ബസ്‌ സര്‍വീസുകളും ഇവിടെയുണ്ട്‌. ജലന്ധറിന്‌ അടുത്തായുള്ള വിമാനത്താവളം 90 കിലോമീറ്റര്‍ അകലെ അമൃത്സറിലുള്ള രാജ സാന്‍സി വിമാനത്താവളം ആണ്‌.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

മിതോഷ്‌ണ കാലാവസ്ഥയാണ്‌ ജലന്ധറില്‍ അനുഭവപ്പടുക. തണുപ്പുള്ള ശൈത്യകാലവും ചൂട്‌ കൂടിയ വേനല്‍ക്കാലവും ആയിരിക്കും ഇവിടെ. ഒക്‌ടോബര്‍, നവംബര്‍, ഫെബ്രുവരി , മാര്‍ച്ച്‌ മാസങ്ങളാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

ജലന്ധര്‍ പ്രശസ്തമാക്കുന്നത്

ജലന്ധര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജലന്ധര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജലന്ധര്‍

  • റോഡ് മാര്‍ഗം
    പഞ്ചാബിലെയും സമീപത്തെയും എല്ലാ നഗരങ്ങളുമായി ജലന്ധര്‍ റോഡ്‌ മാര്‍ഗം ബന്ധപ്പെട്ട്‌ കിടക്കുന്നു. വോള്‍വോ, ഡീലക്‌സ്‌, സെമി -ഡീലക്‌സ്‌ പോലെ ഏത്‌ തരം ബസും തിരഞ്ഞെടുക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി- അമൃത്സര്‍ റെയില്‍വെ ലൈനിലാണ്‌ ജലന്ധര്‍ സിറ്റി റെയില്‍വെസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. ഡെല്‍ഹിക്കും ജലന്ധറിനും ഇടയില്‍ ശതാബ്‌ദി, ജമ്മുമെയില്‍ പോലെയുള്ള നിരവധി സര്‍വീസുകള്‍ എന്നുമുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ അമൃത്സറിലുള്ള രാജ സാന്‍സി വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌. അമൃത്സറില്‍ നിന്നും റോഡ്‌ മാര്‍ഗം ജലന്ധറിലെത്താന്‍ 90 മിനുട്ട്‌ സമയമെടുക്കും. ടാക്‌സികള്‍ ലഭ്യമാകും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu