Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജോന്‍പൂര്‍

ജോന്‍പൂര്‍ - നൂറ്റാണ്ടിന്‍െറ ചരിത്രമുറങ്ങുന്ന നാട്

19

ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ നഗരത്തിന് സന്ദര്‍ശകരോട് പറയാനുള്ളത് നൂറ്റാണ്ടിന്‍െറ കഥകളാണ്. 1359കളില്‍ ഫിറോസ്ഷാ തുഗ്ളക്ക് സ്ഥാപിച്ച ഈ പൗരാണിക നഗരം അന്ന് ഷസീറെ ഹിന്ദ് എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും വികസനങ്ങളുമൊന്നും കാര്യമായി കടന്നത്തെിയിട്ടില്ളെങ്കിലും ചരിത്രസ്മാരകങ്ങളും ഒപ്പം നിരവധി പുണ്യ സ്ഥലങ്ങളും സഞ്ചാരികള്‍ക്കായി ജോന്‍പൂര്‍ കരുതിവെച്ചിരിക്കുന്നു.

ആകര്‍ഷണങ്ങള്‍  

രാജാക്കന്‍മാരുടെ ചരിത്ര കഥകള്‍ പറയുന്ന സ്മാരകങ്ങളും മ്യൂസിയങ്ങളും പുണ്യസ്ഥലങ്ങളുമുള്ള ഇവിടെ രാജ്യത്തിന്‍െറ  വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഷാഹിബ്രിഡ്ജ് (മുഗള്‍ ബ്രിഡ്ജ്, അക്ബരി ബ്രിഡ്ജ് ,മുനിം ഖാന്‍സ് ബ്രിഡ്ജ് എന്നീ പേരുകളിലും അറിയപ്പെടുന്നത്) ജോന്‍പൂരിലെ ആകര്‍ഷണങ്ങളാണ്. മുഗള്‍ രാജവംശകാലത്തേതായി ജോന്‍പൂരില്‍ നിലവിലുള്ള  സ്മാരകങ്ങള്‍ ഇവ മാത്രമാണ്. ഗോമതി നദീതീരത്ത് ഷാഹീ ബ്രിഡ്ജിന് സമീപം സ്ഥിതി ചെയ്യുന്ന ഷാഹി ക്വില (റോയല്‍ ഫോര്‍ട്ട്) മുഗള്‍ രാജാക്കന്‍മാര്‍ ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചത്. ക്ഷേത്രം നിന്ന അതേ സ്ഥലത്ത് പൊളിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ കൊട്ടാരത്തിന്‍െറ നിര്‍മിതി.

അതാലാ മസ്ജിദും അതേ പേരില്‍ തന്നെയുള്ള ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണ്. പതിനഞ്ചാം  നൂറ്റാണ്ടില്‍ നിര്‍മിച്ച ജുമാമസ്ജിദാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.  ലാല്‍ ദര്‍വാസാ മസ്ജിദും ഹിന്ദു സ്മാരകങ്ങള്‍ തകര്‍ത്ത സാധനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നിരവധി ഹൈന്ദവകൊട്ടാരങ്ങളും ക്ഷേത്രങ്ങളും മറ്റു സ്മാരകങ്ങളും മുസ്ലിം രാജാക്കന്‍മാരുടെ കാലത്ത് ഇവിടെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ജോന്‍പൂര്‍ പ്രശസ്തമാക്കുന്നത്

ജോന്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജോന്‍പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജോന്‍പൂര്‍

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 56,സ്റ്റേറ്റ് ഹൈവേ 36 എന്നിവ ജോന്‍പൂരിനെ മറ്റുനഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ മറ്റുപ്രധാന നഗരങ്ങളായ ലക്നൗ, വാരണാസി,അലഹബാദ് എന്നിവിടങ്ങളില്‍ നിന്ന് ഇങ്ങോട് സര്‍ക്കാര്‍,സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജോന്‍പൂരിലേക്കുള്ളവര്‍ ജോന്‍പൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷന്‍,ഷാഹ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്‍, കെരാകാത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒരു സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മതി. ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഇങ്ങോട് പതിവ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗം വരുന്നവര്‍ ഡല്‍ഹിയിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്ന് ബസിലോ ട്രെയിനിലോ ഇവിടേക്ക് വരാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sat
Return On
10 May,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 May,Sat
Check Out
10 May,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 May,Sat
Return On
10 May,Sun