ഝജ്ജര്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ 1074 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതമാണ് ബിന്ദാവാസ് പക്ഷിസങ്കേതം. ഡല്‍ഹിയില്‍ നിന്നും 3 മണിക്കൂര്‍ സഞ്ചിരിച്ചാല്‍ വിനോദസഞ്ചാരികള്‍ക്ക് ഈ പക്ഷിസങ്കേതത്തിലെത്താം.
250ലധികം വര്‍ഗ്ഗങ്ങളില്‍ പെടുന്ന 35,000ത്തോളം ഇനം ദേശാടനപക്ഷികള്‍ ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നും വിരുന്നിനെത്തുന്ന തടാകമാണ് ഇവിടത്തെ പ്രധാന കാഴ്ച്ച. 440 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റും 12കിലോമീറ്റര്‍ നീളത്തില്‍ ഒരു ചിറ കീറിയിട്ടുണ്ട്.
യന്ത്രത്തകരാര്‍ കാരണം വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു കനാലില്‍നിന്നും ടണല്‍ വഴി ഒഴികിപ്പോകുന്ന വെള്ളം നഷ്ടപ്പെട്ടുപോകാതിരിക്കാനാണ് ഈ ചിറ ഉണ്ടാക്കിയിരിക്കുന്നത്.
രാജസ്ഥാനിലെ പ്രസിദ്ധമായ ഭാരത്പൂര്‍ പക്ഷിസങ്കേതത്തിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ബിന്ദാവാസ് പക്ഷിസങ്കേതത്തിന്‍റെ പ്രസക്തി വര്‍ധിച്ചുവരികയാണ്.
സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ പെരുന്നാളാണ് ഈ തടാകം. തടാകത്തിലുള്ള പല ദ്വീപുകളിലാണ് ദേശാടനക്കിളികള്‍ വിരുന്നിനെത്തുന്നത്.സൂക്ഷമമായ കാഴ്ച്ചകള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ലെന്‍സുകളില്ലാതെ സാധാരണ ക്യാമറ ഉപയോഗിച്ച് ഈ തടാകത്തിന്‍റെ ഭംഗി പകര്‍ത്താനാകില്ല.



Click it and Unblock the Notifications