Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഝാര്‍ഗ്രാം

ഝാര്‍ഗ്രാം- യാത്രയുടെ പൂര്‍ണത ശാന്തതയില്‍ 

10

പശ്ചിമ ബംഗാളിലെ തെക്കന്‍ നഗരമായ ഝാര്‍ഗ്രാമിനെ ശാന്തമായ ഗ്രാമമെന്ന്‌ വിശേഷിപ്പിക്കാം. സമൃദ്ധമായ വനങ്ങള്‍ക്കും ചെമ്മണ്ണിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഝാര്‍ഗ്രാമിലേയ്‌ക്കുള്ള യാത്രതീര്‍ത്തും ചെലവ്‌ കുറഞ്ഞതാണ്‌. സാല്‍, മൊഹുവ വൃക്ഷങ്ങളാണ്‌ ഇവിടുത്തെ വനങ്ങളിലേറെയും.

ചരിത്ര പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളും ക്ഷേത്രങ്ങളും ഇവിടെയുണ്ട്‌. പരമ്പരാഗത ബംഗാളി സംഗീതവും നൃത്തവും ഇഷ്‌ടപെടുന്നവരാണ്‌ ഇവിടുത്തുകാര്‍. അധികം ചൂഷണം ചെയ്യപ്പെടാത്ത പ്രകൃതിയാണ്‌ ഝാര്‍ഗ്രാം വിനോദസഞ്ചാരത്തിന്റെ സവിശേഷത. ബെല്‍പാഹാരി, കാന്‍ക്രാഝോല്‍ മലനിരകള്‍ക്കടിയിലായി സ്ഥിതി ചെയ്യുന്ന ഇവിടം ഫോട്ടോര്‍ഗ്രാഫര്‍മാരുടെ സ്വപ്‌ന ഭൂമിയാണ്‌.

ഝാര്‍ഗ്രാമിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും മാത്രമല്ല ഝാര്‍ഗ്രാമിന്റെ ആകര്‍ഷണങ്ങള്‍ ഇതൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്‌. ഝാര്‍ഗ്രാമിലെ പ്രശസ്‌തമായ ക്ഷേത്രങ്ങളിലൊന്നാണ്‌ ശിവന്റെ ഉമാപതി ക്ഷേത്രം. പുരാവസ്‌തുപരമായി പ്രാധാന്യമുള്ള ഈ ക്ഷേത്രത്തില്‍ ഒറിയ ലിഖിതങ്ങള്‍ കാണാന്‍ കഴിയും.

അലമ്പൂര്‍, ദുര്‍ഗ ദേവിയുടെ കനക ക്ഷേത്രം, ഡീര്‍ പാര്‍ക്‌, ജംഗിള്‍ മഹള്‍, സാവിത്രി ക്ഷേത്രം എന്നിവയാണ്‌ ഇവിടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. നഗരം മുഴുവന്‍ അലങ്കരിക്കപ്പെടുന്ന ദുര്‍ഗ, കാളി പൂജ വേളകളാണ്‌ ഈ നഗരം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

വാരാന്ത്യ സന്ദര്‍ശനം

കൊല്‍ക്കത്തിയില്‍ നിന്നും 172  കിലോമീറ്റര്‍ അകലെയുള്ള ഝാര്‍ഗ്രാം വാരാന്ത്യങ്ങളിലെ വിനോദ യാത്രയ്‌ക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌. പ്രാപ്യമായ നിരക്കിലുള്ള നിരവധി ഹോട്ടലുകളും ലോഡ്‌ജുകളും ഇവിടെ ഉണ്ട്‌.

എങ്ങനെ എത്തിച്ചേരാം

സ്വന്തം കാറിനോ സ്വകാര്യ കാര്‍ വിളിച്ചോ ഝാര്‍ഗ്രാമിലേയ്‌ക്ക്‌ യാത്രചെയ്യാം. ഇവിടേയ്‌ക്ക്‌ പൊതു ഗതാഗത സൗകര്യം കുറവായതിനാല്‍ സ്വന്തമായി വണ്ടി പിടിച്ച്‌ പോകുന്നതാവും ഉചിതം.

ഝാര്‍ഗ്രാം പ്രശസ്തമാക്കുന്നത്

ഝാര്‍ഗ്രാം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഝാര്‍ഗ്രാം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഝാര്‍ഗ്രാം

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരമാണ്‌ ഝാര്‍ഗ്രാമിലേയ്‌ക്കുള്ളത്‌. ദേശീയ പാത 6 വഴി ഝാര്‍ഗ്രാം കൊല്‍ക്കത്തയുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഝാര്‍ഗ്രം സ്വന്തം റയില്‍വെ സ്റ്റേഷന്‍ വഴി സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. പല ദീര്‍ഘ ദൂര സര്‍വീസുകളും ഇത്‌ വഴിയാണ്‌ കടന്നുപോകുന്നത്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഝാര്‍ഗ്രാമിനടുത്തുള്ള വിമാനത്താവളം കൊല്‍ക്കത്ത വിമാനത്താവളമാണ്‌. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും യാത്ര ചെയ്യാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed