മനുഷ്യകുരങ് ജനുസില്‍ പെട്ട ഹില്ലോക്ക് ഗിബണുകളുടെ ആവാസ സ്ഥലമായ ഇന്ത്യയിലെ ഏക വന്യ ജീവി സങ്കേതം ഹോളോണ്‍ഗാപെര്‍ ഗിബണ്‍ വന്യ ജീവി സങ്കേതം ആണ്. 20.98 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതത്തില്‍ നിരവധി പക്ഷികളും മൃഗങ്ങളുമുണ്ട്.
കുട്ടിത്തേവാങ്ക്, ആന, കടുവ, പുള്ളിപ്പുലി, ഈനാംപേച്ചി, പന്നിവാല്‍ കുരങ്ങന്‍, ആസാം മകാക്, കുറ്റിവാല്‍ കുരങ്ങന്‍ തുടങ്ങി നിരവധി ജന്തുക്കളെ ഇവിടെ കാണാന്‍ കഴിയും പക്ഷി നിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണിത്. മലമുഴക്കി വേഴാമ്പല്‍, മീന്‍കൊത്തി, മല മൈന, ചകോരം, ദേശാടനപക്ഷികള്‍ ഉള്‍പ്പടെ നിരവധി പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. വന്യ ജീവി സങ്കേതത്തിലൊരു ചെറിയ വിശ്രമ കേന്ദ്രമുണ്ട് . താമസിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ കാലയളവ്.



Click it and Unblock the Notifications