അസ്സാമിലെ ആദ്യ അഹോം രജാവായിരുന്ന സുകഫയുടെ ഓര്‍മ്മയ്‌ക്കായി നിര്‍മ്മിച്ചതാണ് സുകഫ സാമാന്യ ക്ഷേത്ര. ജോര്‍ഹട്ടിനും ഡെര്‍ഗോണിനും അടുത്തുള്ള മൊഹബന്ധയിയ്‌ക്ക് സമീപത്താണ് സുകഫ സാമാന്യ ക്ഷേത്ര സ്ഥിതി ചെയ്യുന്നത്. സുകഫയാണ് അഹോം രാജ്യത്തിന്റെ സ്ഥാപകന്‍. ആറുനൂറ് വര്‍ഷത്തോളം ഈ രാജവംശം നിലനിന്നു. തായി രാജകുമാരനായ സുകഫ പത്‌കായി മലനിരകള്‍ താണ്ടിയാണ് ഈ പ്രദേശത്ത് എത്തി ചേര്‍ന്നത്. ഈ മേഖലയിലെ ഗോത്രവര്‍ഗ്ഗക്കാരെയും മറ്റുള്ളവരെയും ഏകീകരിക്കാന്‍ ശ്രമം തുടങ്ങിയ വ്യക്തിയാണ് അദ്ദേഹമാണ്. സുകഫയുടെ നേതൃത്വ പാടവത്തിന്റെ സ്‌മാരണ നിലനിര്‍ത്തുന്നതിനായാണ് സുകഫ സാമാന്യ ക്ഷേത്ര പണികഴിപ്പിച്ചത്.
ഇവിടെ പുരാവസ്‌തു ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട് അഹോം രാജവംശത്തിന്റെ അവശിഷ്‌ടങ്ങള്‍ എന്തെങ്കിലും കണ്ടെത്തുന്നതിനായുള്ള ഉത്‌ഖനനം നടന്നു കൊണ്ടരിക്കുകയാണ്. സുകഫ സാമാന്യ ക്ഷേത്രത്തിലെത്താന്‍ നഗരത്തില്‍ നിന്നും ബസ്, കാബ്, ഓട്ടോറിക്ഷ എന്നിവ കിട്ടും.



Click it and Unblock the Notifications