കപൂര്‍ത്തല ജില്ലയുടെ ആസ്ഥാനമാണ് കൊട്ടാരങ്ങളുടെയും, ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്ന കപൂര്‍ത്തല നഗരം. പതിനൊന്നാം നൂറ്റാണ്ടില്‍ ജയ്സാല്‍ മീറിലെ രജപുത് ഘരാന വംശത്തിലെ അംഗമായിരുന്ന റാണ കപൂറാണ് ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത്. അതിനാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഇവിടം അറിയപ്പെടുന്നു. സമ്പന്നമായ ചരിത്രവും, ആകര്‍ഷണീയമായ സംസ്കാരവും ഈ നഗരത്തെ സഞ്ചാരികളുടെ ഒരു ഇഷ്ട സ്ഥലമാക്കി മാറ്റുന്നു.
കപൂര്‍ത്തലയിലെ സഞ്ചാരകേന്ദ്രങ്ങള്‍
ഏറെ ആകര്‍ഷണങ്ങളുള്ള കപൂര്‍ത്തലയെ ചരിത്രത്തിന്‍റെയും, സംസ്കാരത്തിന്‍റെയും ഒരു ചിത്രദര്‍ശിനിക്കുഴലിനോട് ഉപമിക്കാം. പാഞ്ച് മന്ദിര്‍, കാഞ്ചി ചതുപ്പ് നിലം, ജഗജിത് കൊട്ടാരം (ഈ പ്രദേശത്തെ ഏറ്റവും ആകര്‍ഷണീയമായ ഒരു നിര്‍മ്മിതി), ഗുരുദ്വാര ബീര്‍ സാഹിബ്, പുഷ്പ ഗുജ്റാള്‍ സയന്‍സ് സിറ്റി, തുടങ്ങി നരവധി ആകര്‍ഷകങ്ങളായ കാഴ്ചകള്‍ ഈ നഗരത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്.
കപൂര്‍ത്തല നഗരത്തിനടുത്തായുള്ള നഗരങ്ങളും കാഴ്ചക്കാര്‍ക്ക് സന്ദര്‍ശിക്കാം. കപൂര്‍ത്തലയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള ജലന്ധര്‍ പഞ്ചാബിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. അമൃത്‍സര്‍, ഹോഷിയാര്‍പൂര്‍, ഗുര്‍ദാസ്പൂര്‍, ഫിറോസ്പൂര്‍, നവാന്‍ഷാഹര്‍ എന്നിവയും സമീപത്തുള്ള പ്രധാന നഗരങ്ങളാണ്.
ഹോളി, ദീപാവലി, ലോഹ്‍രി തുടങ്ങിയവ ഏറെ ഉത്സാഹത്തോടെ ഇവിടെ ആഘോഷിക്കുന്നു. വൈശാഖമാസത്തിന്‍റെ പേരില്‍ നിന്ന് രൂപം കൊണ്ട ബൈശാഖി എല്ലാ വര്‍ഷവും ഏപ്രില്‍ 13 ന് ആഘോഷിച്ചുവരുന്നു. കപൂര്‍ത്തലയിലെ ഒരു പ്രധാന ആഘോഷമാണിത്. വരാന്‍ പോകുന്ന വിളവെടുപ്പിന്‍റെ മുന്നോടിയായാണ് വര്‍ണ്ണപ്പകിട്ടാര്‍ന്ന ഈ ഉത്സവം. ഇവയ്ക്ക് പുറമേ ഏതാനും ഫ്രഞ്ച്, ഇന്തോ-അറബിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും ഇവിടെയുണ്ട്. ഇവ കപൂര്‍ത്തല ടൂറിസത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്.
എങ്ങനെ എത്തിച്ചേരാം?
പഞ്ചാബില്‍ നിന്നും മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും കപൂര്‍ത്തലയിലേക്ക് ബസുകളും, ട്രെയിനും ലഭിക്കും. നഗരത്തില്‍ നിന്ന് 82 കിലോമീറ്റര്‍ അകലെയുള്ള അമൃതസറിലെ രാജ സാന്‍സി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്.
സന്ദര്‍ശനയോഗ്യമായ കാലം
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള മിത ശീതോഷ്ണകാലാവസ്ഥയാണ് കപൂര്‍ത്തലയിലും അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications