ഇന്ത്യയിലെയും വിദേശത്തെയും നിരവധി ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവിയാണ് ദുര്‍ഗ മാത അഥവ ദുര്‍ഗ ഭവാനി. ഭക്തര്‍ അവരുടെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് വിവിധ കാഴ്‌ചപാടുകളിലാണ് ദുര്‍ഗയെ കാണുന്നത്. മുനുഷ്യരുടെ മാത്രമല്ല എല്ലാ ദേവി ദേവന്‍മാരുടെയും മാതാവായിട്ടാണ് ദുര്‍ഗ മാതയെ കണക്കാക്കുന്നത്. ഭഗവാന്‍ ശിവന്റെ പങ്കാളിയായ ദേവി ദുഷ്‌ട ശക്തികളെ നശിപ്പിക്കാന്‍ അദ്ദേഹത്തെ സദാ സഹായിച്ചു കൊണ്ടിരിക്കും. അസുരനായ മഹിഷാസുരനെ വധിക്കാന്‍ ഭഗവാനെ സഹായിച്ചത് ദുര്‍ഗയാണ്.
തന്റെ കൈ ഏതൊരാളുടെ തലയില്‍ വച്ചാലും അവര്‍ മരിച്ചു പോകണമെന്ന വരം ഈ അസുരന്‍ മഹാദേവനില്‍ നിന്നും സമ്പാദിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ദേവി സ്വയം ഒരു സുന്ദരിയായ നര്‍ത്തികിയുടെ രൂപത്തില്‍ അസുരന്റെ മുമ്പിലെത്തി മോഹിപ്പിക്കുകയും സ്വന്തം തലയില്‍ തന്നെ കൈവയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തു. ഇങ്ങനെ ആ അസുരന്റെ കഥ കഴിച്ചു.
ദുര്‍ഗ ദേവി ഒമ്പത് ദിവസത്തേയ്‌ക്ക് അമ്മയെ സന്ദര്‍ശിക്കാനെത്തുകയും പത്താം ദിവസം തിരിച്ചു പോവുകയും ചെയ്‌തു എന്നാണ് ഐതീഹ്യം. ഇതിനാലാണ് ഒമ്പത് ദിവസം നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നത് . പത്താം ദിവസം ആഘോഷങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടുള്ള ദശമിയാണ്. കര്‍നാലിലെ പഴയ ബസ്റ്റാന്‍ഡിന് സമീപത്തായാണ് ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ദുര്‍ഗ ഭവാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിരവധി ഭക്തര്‍ ഇവിടെ ദേവിയുടെ അനുഗ്രഹം തേടി എത്താറുണ്ട്.



Click it and Unblock the Notifications