Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണാല്‍ » ആകര്‍ഷണങ്ങള് » താരായോറി

താരായോറി, കര്‍ണാല്‍

27

ചെറിയ പട്ടണമാണെങ്കിലും താരായോറി ഹരിയാനയിലെ പ്രമുഖ ചരിത്ര സ്ഥലങ്ങളില്‍ ഒന്നാണ്‌. നഗരത്തിന്‌ വടക്കായി 11 മൈലോളം ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന താരായോറി കര്‍നാലിന്റെ ഉപഗ്രഹ നഗരങ്ങളില്‍ ഒന്നാണ്‌. മുഹമ്മദ്‌ ഖൂരിയും ഡല്‍ഹി ഭരണാധികാരിയായിരുന്ന പൃഥ്വിരാജ്‌ ചൗഹാനും തമ്മിലുള്ള യുദ്ധഭൂമിയായതോടെ തരോയോറി ഇന്ത്യന്‍ ചരിത്രത്തെ തന്നെ മാറ്റി എഴുതിയ സ്ഥലമായി. രജപുത്ര യോദ്ധാവിനെ തോല്‍പിച്ചതോടെ ഇന്ത്യയില്‍ മുസ്ലീം ഭരണത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു.

നഗരത്തിന്‌ ചുറ്റുമുള്ള മതില്‍, മുസ്ലീം പള്ളി, ജലസംഭരണി എന്നിവ പണികഴിപ്പിച്ച മതഭ്രാന്തനും ക്രൂരനുമായ മുസ്ലീം ഭരണാധികാരിയായ ഔറന്‍സേബിന്റെ മകന്‍ അസം രാജകുമാരന്റെ ജന്മസ്ഥലം കൂടിയാണിവിടം. മുഗള്‍ രാജാക്കന്‍മാര്‍ പണികഴിപ്പിച്ച ഒരു താല്‍കാലിക വിശ്രമ വസതിയായ സരായി നഗരത്തിലുണ്ട്‌. പില്‍ക്കാലത്ത്‌ സിഖുകാര്‍ ഇത്‌ കോട്ടയായിട്ട്‌ ഉപയോഗിച്ചിരുന്നു. ഗുരുദ്വാര സിസ്‌ ഗഞ്ച്‌ സാഹിബ്‌ എന്നറിയപ്പെടുന്ന സിഖ്‌ ദേവാലയും ഇവിടെയുണ്ട്‌. ഇന്ത്യയിലെ ഏറ്റവും നല്ല ബസുമതി അരി ഉത്‌പാദിപ്പിക്കുന്ന കൃഷി ഭൂമി താരായോറിയിലാണ്‌. സവിശേഷമായ രുചിയാലും മണത്താലും ലോകപ്രശസ്‌തമാണ്‌ ഈ അരി.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed