കഠുവാ ജില്ലയിലെ പുരാതനമായ ഒരു ക്ഷേത്രമാണ് സുക്രലാമാതാ ക്ഷേത്രം. ഹിന്ദു ദേവതയായ സുക്രലാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ചംബയില്‍ നിന്ന് നാടുകടത്തപ്പെട്ട രാജകുമാരന്‍ മന്ദോസിംഗ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരമുള്ള ഒരു കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശാരദാ ദേവിയുടെ അവതാരമായ മാല്‍ദേവിയും ഇവിടെ കുടിപാര്‍ക്കുന്നതായി പ്രദേശവാസികള്‍ക്കിടയില്‍ വിശ്വാസമുണ്ട്.
പാറ കഷണത്തിന് മുകളില്‍ ഇരിക്കുന്ന രൂപത്തില്‍ ദേവി സ്വയം പ്രതിഷ്‌ഠിച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്. വെള്ളിയില്‍ നിര്‍മ്മച്ച കാളയുടെ തലയില്‍ നില്‍ക്കുന്ന സിംഹ രൂപത്തിന് മുകളില്‍ ഇരിക്കുന്ന രീതിയിലാണ് ഇവിടെ ദേവിയെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. സിംഹ രൂപം നിര്‍മ്മിച്ചിരിക്കുന്നത് പിച്ചളയിലാണ്. അസുര രാജാവായ മഹിഷാസുരനെ ചവിട്ടി നില്‍ക്കുന്ന മഹിഷാസുരമര്‍ദ്ദിനിയുടെ വിഗ്രഹം ഇവിടെ കാണാം.



Click it and Unblock the Notifications