നിങ്ങളൊരു വിനോദ സഞ്ചാരിയല്ല മറിച്ച് യാത്രികനാണെങ്കില്‍ കൊഹിമ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മോട്ടോര്‍സൈക്കിള്‍ സവാരിയാണ്. വടക്ക് കിഴക്കന്‍ മേഖലയിലെ മനോഹര പ്രദേശമായ കൊഹിമയില്‍ കുത്തനെയുള്ള നിരവധി കൊടുമുടികളും താഴ് വരകളുമുണ്ട്. ഇവയുടെ ഭംഗി ആസ്വദിക്കാന്‍ ചില ഏജന്‍സികള്‍ മോട്ടോര്‍സൈക്കിള്‍ സവാരിയ്‌ക്കുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്.
ഡിസുകൗ താഴ്‌വരയിലേക്കുള്ള സവാരിയും ട്രക്കിങും തികച്ചും അവിസ്‌മരണിയമായിരിക്കും. ഇതിന് പുറമെ ജാപ്‌ഫു കൊടുമുടി പുലെബാഡ്‌സെ കൊടുമുടി എന്നിവയും സന്ദര്‍ശിക്കാം. മോട്ടോര്‍സൈക്കിള്‍ സവാരിക്ക് പോകുമ്പോള്‍ അവിടുത്തെ ഒരു ഗൈഡിനെയും കൂട്ടിയാല്‍ അധികമാരും ചെന്നെത്താത്ത അതിമനോഹരങ്ങളായ സ്ഥലങ്ങള്‍ കാണാനുള്ള അവസരം നല്‍കും. പണ്ട് കാലങ്ങളില്‍ നിരവധി സുരക്ഷ പ്രശ്‌നങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഈ സ്ഥലം സാക്ഷ്യം വഹിച്ചിട്ടുള്ളതിനാല്‍ ഗൈഡുകള്‍ നിങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ സഹായിക്കും.



Click it and Unblock the Notifications