കമ്മസാന്ദ്ര ഗ്രാമത്തിലാണ് കൊട്ടി ലിംഗേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 108 അടി ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. സ്വാമി സാംബശിവ മൂര്‍ത്തിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേത്. 35 അടി ഉയരമുള്ള നന്ദിപ്രതിമ ശ്രീകോലിന് മുന്നിലായി കാണാം.മഹാശിവരാത്രിസമയത്താണ് ഇവിടെ കൂടുതലായി ഭക്തരെത്തുന്നത്.
ക്ഷേത്രത്തിന് സമീപത്തായി വിഷ്ണു, രാമന്‍, മഹേശ്വരന്‍, ആഞ്ജനേയന്‍, അന്നപൂര്‍ണേശ്വരി, ബ്രഹ്മാവ് തുടങ്ങിയവരുടെ പ്രതിഷ്ഠകളുമുണ്ട്. ചില ക്ഷേത്രങ്ങളില്‍ കന്നിക പരമേശ്വരി, വെങ്കടരമണി സ്വാമി, കരുമാരി അമ്മ, പാണ്ഡുരംഗസ്വാമി എന്നീ പ്രതിഷ്ഠകളുമുണ്ട്. ദിവസം രണ്ടുനേരമാണ് ഇവിടെ പൂജ നടക്കുക. പത്ത് പുരോഹിതന്മാര്‍ ചേര്‍ന്നാണ് വലിയ ശിവലിംഗത്തില്‍ പൂജകള്‍ ചെയ്യുന്നത്.
കാലത്ത് 6 മണിയ്ക്കും വൈകീട്ട് 6 മണിയ്ക്കുമാണ് പൂജകള്‍ നടക്കുക. ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന സമയത്ത് മന്ത്രോച്ചാരണത്തിനൊപ്പം വാദ്യഘോഷങ്ങളുമുണ്ടാകും.



Click it and Unblock the Notifications