ശിവന്റെ മറ്റൊരു രൂപമായ സോമേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കോലാര്‍ നഗരമധ്യത്തിലായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടില്‍ വിജയനഗര ശൈലിയില്‍ പണിത ക്ഷേത്രമാണിത്. ക്ഷേത്രത്തിനുള്ളിലുള്ള കല്യാണ മണ്ഡപത്തില്‍ മനോഹരമായ ചിത്രപ്പണികള്‍ ചെയ്തിട്ടുണ്ട്. ചൈനീസ്, യൂറോപ്യന്‍, തായ് ശൈലിയിലുള്ള കൊത്തുപണികളാണ് മിക്കതും. കല്യാണ മണ്ഡപത്തിന്റെ മുകള്‍ഭാഗം ചൈനീസ് ശൈലിയിലാണ് പണിതിരിക്കുന്നത്.



Click it and Unblock the Notifications