Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊല്ലിമല

കൊല്ലി മല: പ്രകൃതിയുടെ നിഷ്‌കളങ്ക മനോഹാരിത

15

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ്‌ കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമായ സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ്‌ കൊല്ലി മല സ്ഥിതി ചെയ്യുന്നത്‌. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌.

വാണിജ്യപരമായി ചൂഷണം ചെയ്യപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരിക്കുന്നതിനാലും പ്രകൃതി ഒരുക്കുന്ന ദൃശ്യങ്ങളാണ്‌ ഇപ്പോഴും കൊല്ലി മലയുടെ ആകര്‍ഷണം.അറപ്പാല്ലീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ തീര്‍ത്ഥാടന കേന്ദ്രമായാണ്‌ കൊല്ലി മലനിരകള്‍ അറിയപ്പെടുന്നത്‌. രാസിപുരത്ത്‌ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രത്തിലേയ്‌ക്ക്‌ ഇവിടെ നിന്നും ഒരു രഹസ്യ പാതയുണ്ടെന്നാണ്‌ കരുതുന്നത്‌. വര്‍ഷം തോറും നിരവധി സന്ദര്‍ശകര്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. ഏറ്റുകൈ അമ്മന്‍ എന്നു വിളിക്കപ്പെടുന്ന കൊല്ലിപ്പാവെ ദേവിയില്‍ നിന്നുമാണ്‌ മല നിരകള്‍ക്ക്‌ ഈ പേര്‌ ലഭിക്കുന്നത്‌. കാലാകാലങ്ങളായി ഈ മലനിരകളെ കാക്കുന്നത്‌ ദേവിയാണന്നാണ്‌ സങ്കല്‍പം. ദേവി ഇപ്പോഴും മലകളെ സംരംക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

കൊല്ലി മലനിരകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഹൈക്കിങ്‌, ട്രക്കിങ്‌ തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇഷ്‌ടപെടുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കും കൊല്ലി മലയിലേയ്‌ക്കുള്ള യാത്ര ആസ്വാദ്യമാകും. ഇവിടെയെത്തുന്ന സന്ദര്‍ശകരെയെല്ലാം ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ആകാശ ഗംഗ വെള്ള ചാട്ടം. വിവിധ സംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടുന്ന ഒരി ഉത്സവം ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്‌. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട്‌ പ്രധാന വ്യൂ പോയിന്റുകളാണ്‌ സീകുപാറയും സേലര്‍ നാടും. മസില വെള്ളച്ചാട്ടം, സ്വാമി പ്രണവാനന്ദ ആശ്രമം എന്നിവയാണ്‌ മറ്റ്‌ രണ്ട്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. റോഡ്‌ , റെയില്‍ മാര്‍ഗങ്ങളാല്‍ വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്‌ കൊല്ലി മലനിരകള്‍. വേനല്‍ക്കാലത്ത്‌ വളരെ തെളിഞ്ഞ കാലവസ്ഥയാണ്‌ കൊല്ലിയിലേത്‌. മഴക്കാലത്ത്‌ കൊല്ലിയിലേയ്‌ക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ഉചിതം.English Summary: Kolli Hills, a mountain range, is situated in the Namakkal district of Tamil Nadu, India. The mountains encompass a total area of approximately 280 km² and are about 1000 to 1300 meters in height. A part of the Eastern Ghats, the Kolli Hills range, is reasonably untouched by human activity and commercial exploitation, thereby still retaining much of their natural splendor.

കൊല്ലിമല പ്രശസ്തമാക്കുന്നത്

കൊല്ലിമല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊല്ലിമല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊല്ലിമല

  • റോഡ് മാര്‍ഗം
    റോഡ്‌ മാര്‍ഗം വളരെ എളുപ്പത്തില്‍ കൊല്ലി മലയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും സേലത്തു നിന്നും ബസുകള്‍ എപ്പോഴും ലഭിക്കും. സേലത്തു നിന്നും ചെന്നൈ, മധുരെ ,ട്രിച്ചി എന്നിവടങ്ങളിലേയ്‌ക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും. സേലത്തു നിന്നും കൊല്ലി മലയിലേയ്‌ക്ക്‌ 88 കിലോമീറ്റര്‍ ദൂരം ഉണ്ട്‌. ടാക്‌സിയ്‌ക്കാണെങ്കില്‍ ശരാശരി 1100 രൂപ വരെ ചാര്‍ജ്ജ്‌ വരും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്ലി മലയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍ വെ സ്‌റ്റേഷന്‍ സേലം ആണ്‌. 90 കിലോമീറ്റര്‍ ദൂരത്താണിത്‌. ട്രിച്ചി സ്റ്റേഷനും സമീപത്തായാണ്‌. റെയില്‍വെ സ്റ്റേഷനില്‍ നിന്നും ടാക്‌സി ലഭിക്കും. ശരാശരി ടാക്‌സി ചാര്‍ജ്ജ്‌ 1200 രൂപയ്‌ക്കടുത്താകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്ലി മലയ്‌ക്ക്‌ സമീപമുള്ള വിമാനത്താവളം ട്രിച്ചിയാണ്‌. 90 കിലോമീറ്റര്‍ ദൂരത്തായാണ്‌ ഇത്‌. മറ്റ്‌ നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെന്നൈ വിമാനത്താവളത്തിലേയ്‌ക്ക്‌ ട്രിച്ചിയില്‍ നിന്നും നിരന്തരം സര്‍വീസുണ്ട്‌. കൊല്ലി മലയിലേയ്‌ക്ക്‌ ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും ടാക്‌സികള്‍ ലഭിക്കും. ശരാശരി ടാക്‌സി ചാര്‍ജ്ജ്‌ 1200 രൂപയ്‌ക്കടുത്താകും
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat