നഗരത്തിലെ പ്രശസ്തമായ പിക്‌നിക് കേന്ദ്രങ്ങളിലൊന്നാണ് ഈക്ഷേത്രപരിസരം. കര്‍ണൂല്‍ നിവാസികള്‍ക്കിടയില്‍ ഈ ക്ഷേത്രം അത്ര പ്രശസ്തമല്ല, പക്ഷേ സഞ്ചാരികള്‍ ഏറെ ഇവിടെയെത്താറുണ്ട്. രണ്ട് ക്ഷേത്രങ്ങലാണ് ഇവിടെയുള്ളത്. മലനിരകള്‍ക്കുതാഴെ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രത്തില്‍ ശിവനാണ് പ്രതിഷ്ഠ. ഇപ്പോള്‍ നാശോന്മുഖമായ അവസ്ഥയിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തില്‍ നിധികുംഭമുണ്ടെന്നാണ് പറയപ്പെടുന്നത്. നിധിതേടി ജനങ്ങളില്‍ പലരും കുഴിച്ച് കുഴിച്ചാണ് ക്ഷേത്രം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു കുളം സ്ഥിതിചെയ്യുന്നുണ്ട്. കുളത്തിന് ചുറ്റുമായി മനോഹമരായ ഒരു വരാന്തനിര്‍മ്മിച്ചിട്ടുണ്ട്.
രണ്ടാമത്തെ ക്ഷേത്രം കുന്നിന്‍മുകളിലാണ്. കയറി മുകളിലെത്താന്‍ ഏറെ പ്രയാസമാണ്. പക്ഷേ കയരി മുകളിലെത്തിയാലുള്ള കാഴ്ച മനോഹരമാണ്.



Click it and Unblock the Notifications