കുരുക്ഷേത്രയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഷഹ്‌ബാദ് മാര്‍ക്കണ്ടയിലാണ് മാര്‍ക്കണ്ടേശ്വര മാഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവന്‍ തന്റെ 12 വയസ്സുള്ള ഭക്തനെ സംരക്ഷിക്കുന്നതിനായി മരണദേവനെ പരാജയപ്പെടുത്തിയത് ഇവിടെ വച്ചാണന്നാണ് വിശ്വാസം. അമരത്വത്തിനുള്ള വരവും ഭക്തനായ മാര്‍ക്കണ്ടേയന് നല്‍കി.
പഴയ ക്ഷേത്രത്തിന് മഹാഭാരത കാലഘട്ടത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇപ്പോഴുള്ള പുതിയ ക്ഷേത്രം ഇരുപതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഞായറാഴ്‌ച ദിവസങ്ങളിലും ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുമാണ് തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത്. അംബാലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ഗ്രാന്‍ഡ് ട്രങ്ക് റോഡില്‍ അംബാല ഡല്‍ഹി റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഭിത്തിയില്‍ മാര്‍ക്കണ്ടേയനെ ശിവന്‍ സംരക്ഷിക്കുന്നതിന്റെ ചിത്രമുണ്ട്.



Click it and Unblock the Notifications