1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ജീവിതം പൊലിഞ്ഞ അറിയപ്പെടാത്ത ആയിരക്കണക്കിന് ഭാരതീയരുടെ സ്മരണക്കായാണ് ഷഹീദ് സ്മാരകം അഥവാ രക്തസാക്ഷി സ്മാരകം നിര്‍മ്മിച്ചത്. ലക്‌നൗ ഡവലപ്മെന്‍റ് അതോറിറ്റിയാണ് ഇത് നിര്‍മ്മിച്ചത്.
ലക്‌നൗവിലെ ജനങ്ങള്‍ക്കൊപ്പം ഭരണാധികാരികളും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നവാബ് വാജി്ദ് അലിഷായുടെ ഭാര്യ ബീഗം ഹസ്രത്ത് മഹല്‍ ഇതില്‍ എടുത്ത് പറയേണ്ടുന്ന വ്യക്തിയാണ്. ഡെല്‍ഹിയിലെ ഇന്ത്യാഗേറ്റിലുള്ള അമര്‍ജവാന്‍ ജ്യോതിയുടെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി മരിച്ച അറിയപ്പെടാത്ത അനേകായിരം പട്ടാളക്കാരുടെ സ്മാരകമാണല്ലോ അമര്‍ ജവാന്‍ജ്യോതി.
1857 ലെ ശിപായ് ലഹളയുടെ ആദ്യ സ്മാരകമാണിത്. പ്രസന്ന കോത്താരിയെന്ന പ്രശസ്ത ആര്‍ക്കിടെക്റ്റാണ് ഇതിന്‍റെ രൂപ കല്പന നിര്‍വ്വഹിച്ചത്. നഗരഹൃദയത്തില്‍ ഗോമതി നദീതീരത്ത് മാര്‍ബിളില്‍ പണിതീര്‍ത്ത മനോഹരമായ ഒരു നിര്‍മ്മിതിയാണ് ഷഹീദ് സ്മാരകം. ഇവിടെ തന്നെ വലിയൊരു ഓഡിറ്റോറിയവും, ലൈബ്രറിയും ഉണ്ട്. ബുര്‍ഹ തലാബ്, അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ദുധാഹരി ക്ഷേത്രം എന്നിവയുടെ സമീപത്താണിവ സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications