1646 ല്‍ നിര്‍മിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്കാണ് വണ്ടിയൂര്‍ മാരിയമ്മന്‍ തെപ്പക്കുളം. 16 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കുളം നിര്‍മിച്ചത് തിവരുമലൈ നായക്കാണ്. മീനാക്ഷി ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ കിഴക്കായാണ് വണ്ടിയൂര്‍ മാരിയമ്മന്‍ തെപ്പക്കുളം സ്ഥിതിചെയ്യുന്നത്. കുളത്തിന് നടുവിലായി ഗണപതിയുടെ കൂറ്റന്‍ പ്രതിമയുണ്ട്. തിരുമലൈ നായക്കര്‍ കൊട്ടാരം പണിയാനുളള കട്ടകള്‍ക്ക് വേണ്ടി കുഴിച്ച സ്ഥലമാണിത്.
പിന്നീട് ശരിയായി കുളം കുഴിച്ച് ഗണപതിക്ക് സമര്‍പ്പിക്കുകയായിരുന്നു. ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ തെപ്പക്കുളം ഫ്‌ളോട്ട് ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലമാണിത്.



Click it and Unblock the Notifications