Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മാല്‍പെ

വെള്ളമണല്‍ വിരിച്ച് മാല്‍പെബീച്ച്

12

ഉടുപ്പിയില്‍ നിന്നും കേവലം ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനോഹരമായ ഒരു ബീച്ച് ടൗണാണ് മാല്‍പെ. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട കടല്‍തീരപ്രദേശവും മീന്‍പിടുത്ത കേന്ദ്രവും തുറമുഖവുമാണിത്. ഉദയവാര നദി കടലുമായി ചേരുന്ന അഴിമുഖത്തിനടുത്താണ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മാല്‍പെ ബീച്ച്.

തീരത്തുനിന്നും അധികം അകലെയല്ലാതെ ആഗ്നേയശിലകള്‍ നിറഞ്ഞ പ്രകൃതിദത്തമായ ദ്വീപുകളാണ് മാല്‍പെ ബീച്ചിലെ പ്രധാന ആകര്‍ഷണീയത. യുഗങ്ങള്‍ക്കപ്പുറത്തെ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങളുള്ള സെന്റ് മേരീസ് ദ്വീപാണ് ഇവയില്‍ ശ്രദ്ധേയം. ഭൂതത്വശ്‌സ്ത്രജ്ഞരുടെ പ്രിയപ്പെട്ട നിരീക്ഷണസ്ഥലം കൂടിയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ജിയോ - ടൂറിസം കേന്ദ്രമായ മാല്‍പെ. ബലരാമ ക്ഷേത്രവും അനന്തേശ്വര ക്ഷേത്രവുമാണ് ഇവിടത്തെ മറ്റ് രണ്ട് പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. ബസവപ്പ നായ്ക്കര്‍ പണികഴിപ്പിച്ച ഒരു കോട്ടയും ദ്വീപുകളൊന്നില്‍ കാണാം.

സെന്റ് മേരീസ് ഐലന്‍ഡിലേക്ക് മാല്‍പെയില്‍ നിന്നും ബോട്ടിലോ തോണിയിലോ വേണം പോകാന്‍. സ്വര്‍ണവര്‍ണമുള്ള മണല്‍ത്തരികളും തലയാട്ടിനില്‍ക്കുന്ന തെങ്ങുകളും കുപ്പിച്ചില്ലുപോലെ സുതാര്യമായ വെള്ളവുമാണ് സെന്റ് മേരീസ് ഐലന്റിന്റെ പ്രത്യേകത. കടല്‍ ശാന്തമായിരിക്കുമ്പോള്‍ ഇവിടെ ധാരാളം ആളുകള്‍ നീന്താനെത്താറുണ്ട്. അതുപോലെ തന്നെ അഴിമുഖത്തുനിന്നും പത്തുകിലോമീറ്ററോളം ദൂരം വരെ ബോട്ട് യാത്രയ്ക്കും ഇവിടെ സൗകര്യമുണ്ട്.

കടല്‍ത്തീരമായതിനാല്‍ത്തന്നെ മത്സ്യബന്ധനം ഇവിടത്തെ പ്രധാനപ്പെട്ട ഒരു തൊഴില്‍മാര്‍ഗമാണ്. അതോടൊപ്പം തന്നെ തെങ്ങ് കൃഷിയും ടൈല്‍ നിര്‍മാണവുമാണ് പ്രദേശവാസികളുടെ പ്രധാനപ്പെട്ട തൊഴിലുകള്‍. മനോഹരമായ പ്രകൃതിദൃശ്യങ്ങളാസ്വദിക്കുവാന്‍ വര്‍ഷം തോറും നിരവധി ആളുകളാണ് ഇവിടെയെത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരഭൂപടത്തിലും ഒരു പ്രധാന വരുമാനം കണ്ടെത്താന്‍ മാല്‍പെയ്ക്ക് കഴിയുന്നു. തുളു, കൊങ്ങിണി, കന്നഡ എന്നിവയാണ് മാല്‍പെയില പ്രധാന ഭാഷകള്‍.

സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും മാല്‍പെ ബീച്ചിലുണ്ട്. ഉടുപ്പി അധികം അകലെയല്ലാത്തതിനാല്‍ അവിടെയും താമസസൗകര്യങ്ങള്‍ ധാരാളമുണ്ട്. പാരഡൈസ് ഐസല്‍ ബീച്ച് റിസോര്‍ട്ട്, മാല്‍പെ ബീച്ച് റിസോര്‍ട്ട്, ഉടുപ്പിയിലെ പാം ഗ്രോവ് ബീച്ച് റിസോര്‍ട്ട് തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാനപ്പെട്ട താമസസ്ഥലങ്ങള്‍.

നീലാകാശവും നീണ്ട കടല്‍ത്തീരവുമായി കരീബീയന്‍ ബീച്ചുകളെ ഓര്‍മിക്കുന്ന തരത്തിലാണ് മാല്‍പെ ബീച്ചിന്റെ കിടപ്പ്. തെളിഞ്ഞ വൈകുന്നേരങ്ങളില്‍ സെന്റ് മേരീസ് ഐലന്റിലേക്ക് ഒരു ബോട്ടുസവാരിയിലൂടെ മാല്‍പെ ബീച്ചിന്റെ സൗന്ദര്യം മുഴുവന്‍ കണ്ടാസ്വദിക്കുവാന്‍ സാധിക്കും. നിരവധി പക്ഷിമൃഗാദികള്‍ അധിവസിക്കുന്ന ഒരു ജൈവവൈവിധ്യപ്രദേശമാണിത്. അതുകൊണ്ടുതന്നെ ഇവിടത്തെ പ്രകൃതിയെയോ ആവാസവ്യവസ്ഥയെയോ തകിടം മറിക്കത്തരീതിയില്‍ പെരുമാറാതിരിക്കാന്‍ ഇവിടെയത്തുന്ന സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മാല്‍പെ പ്രശസ്തമാക്കുന്നത്

മാല്‍പെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാല്‍പെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മാല്‍പെ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ഉടുപ്പിയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. എന്‍ എച്ച് 17 ന് സമീപത്താണ് ഉടുപ്പി. ബാംഗ്ലൂര്‍, ഹൈദരാബാദ്, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ടൗണുകളില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഉടുപ്പിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി മാല്‍പെയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരമാണ് മാല്‍പെയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 50 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed