ഹിമാചലിലെ വിഷ്ണു കുന്ദിലാണ് കുളാന്ദ് പിത്ത് സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ ശിവന്‍ താമസിച്ച സ്ഥലമായിരുന്നു ഇതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ പ്രധാനതാവളം കൂടിയാണിത്.
ഇവിടത്തെ കുളത്തിലെ പുണ്യതീര്‍ത്ഥം ഭക്തര്‍ക്ക് മോക്ഷപ്രാപ്തി നല്‍കുമെന്നാണ് വിശ്വാസം. ശിവഭഗവാന്‍റെ ദൃഷ്ടി പതിഞ്ഞ കുളാന്ത് പിത്തിലെത്തിയാല്‍ ഭക്തരില്‍ നിന്നും ദേഷ്യവും ദുഷ്ടശക്തിയും അപ്രത്യക്ഷമാകുമെന്ന് വൈഷ്ണവമുനിയായ നാരദന്‍ പുരാണത്തില്‍ പറയുന്നുണ്ട്.ഇതു കൂടാതെ ഈ പുണ്യതീര്‍ത്ഥത്തില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവര്‍ വിഷ്ണുലോകത്തെത്തുമെന്നും വിശ്വാസമുണ്ട്.



Click it and Unblock the Notifications