16-ആം നൂറ്റാണ്ടില്‍ പണിതുയര്‍ത്തിയ ഈ ഭീമന്‍ കോട്ടയെ നാലു ഭാഗത്തും അറബിക്കടല്‍ വളഞ്ഞിരിക്കുന്നു. സിദ്ദി രാജവംശത്തിന്‍റെ പ്രൌഡിക്ക് ഈ കോട്ട സാക്ഷ്യം വഹിക്കുന്നു. മറാഠാ, പോര്‍ച്ചുഗീസ്, ഡച്, ഇംഗ്ലീഷ് എന്നിവരുടെ ആക്രമണങ്ങളെ ഈ കോട്ട ചെറുത്തു നിന്നിട്ടുണ്ട്.ആദ്യം മരം കൊണ്ടായിരുന്നു ഇതു പണിതത്. എന്നാല്‍ പിന്നീട് ശത്രുക്കളുടെ ആക്രമണങ്ങളെ ചെറുക്കുന്നതിന് വേണ്ടിയും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയും കോട്ട ബലപ്പെടുത്തി. പല ആക്രമണങ്ങളും നൂറ്റാണ്ടുകളോളം ആഞ്ഞടിച്ച അറബിക്കടലിന്‍റെ തിരകളും കോട്ടയുടെ പ്രൌഡിക്ക് കോട്ടം തട്ടിച്ചിട്ടില്ല.



Click it and Unblock the Notifications