സെന്‍ട്രല്‍ നാഗപട്ടിണത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. വിഷ്ണുവിന്‍റെ അവതാരമായ സൗന്ദര്യരാജനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ സ്വര്‍ണ്ണവും, മരതകവും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വളരെ സമ്പന്നമായ ചരിത്രമുള്ള ഒരു ക്ഷേത്രമാണിത്. ആദിശേഷനെന്ന സര്‍പ്പദേവന്‍റെയും, ഭാര്യമാരുടെയും വിഗ്രഹങ്ങള്‍ ക്ഷേത്രപരിസരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു. ഒരു മണ്ഡപവും, നാല് തൂണുകളുമുള്ള ഒരു രാജഗോപുരമാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം. സൗന്ദര്യ പുഷ്കരഞ്ച് എന്ന വിശുദ്ധ ജലത്തിന്‍റെ ഉറവ, വസന്ത മണ്ഡപം എന്നിവ ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. ഈ ക്ഷേത്രം അതിന്‍റെ നിര്‍മ്മാണ ശൈലി വഴിയും, ചരിത്രം വഴിയും ഏറെ പ്രസിദ്ധമാണ്. വിഷ്ണു ഭക്തര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടുന്ന ഒരു ക്ഷേത്രമാണിത്.



Click it and Unblock the Notifications