നാഗാര്‍ജുനസാഗര്‍ നഗരത്തില്‍ നിന്നും വളരെ അടുത്താണ് ഈ വെള്ളച്ചാട്ടം, അണക്കെട്ടില്‍ നിന്നും 11 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. കൃഷ്ണ നദിയുടെ പോഷകനദിയായ ചന്ദ്രവന്‍ക നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. 70 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. ചന്ദ്രവന്‍ക, തുമ്മല വഗു, നക്കല വഗു തുടങ്ങിയ മൂന്ന് നദികളിലെയും കൂടി വെള്ളം ചേര്‍ന്നാണ് വെള്ളച്ചാട്ടം രൂപപ്പെടുന്നത്. മൂന്ന് നദിയിലെയും വെള്ളം കൃഷ്ണ നദിയിലേയ്ക്ക ഒഴുകിവീഴുന്നത് ഇവിടെയാണ്.
ആന്ധ്രയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. മനോഹരമായ കാഴ്ചയാണ് ഇത്. വനത്തിന് നടുക്കായി പച്ചപ്പുള്ള ചുറ്റുപാടില്‍ ഒഴുകിവീഴുന്ന വെള്ളത്തിന്റെ കാഴ്ചതന്നെയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. സമീപത്തുള്ള കുന്നിന്‍മുകളിലായി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനായി സര്‍ക്കാര്‍ ഒരു വ്യൂ പോയിന്റ് പണിതിട്ടുണ്ട്. രംഗനാഥക്ഷേത്രം, ദത്താത്രേയ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ വെള്ളച്ചാട്ടത്തിന് അടുത്താണ്.



Click it and Unblock the Notifications