രാജപശ്ചാത്തലമുള്ള സ്ഥലമാണ് റാണി താള്‍ നഹനിലാണ് സ്ഥിതി ചെയ്യുന്നത്. ക്വീന്‍സ് ലേക്ക് എന്നും ഇത് അറിയപ്പെടുന്നു. രാജകുടുംബം നഹന്‍ ഭരിച്ചിരുന്നത് ഇവിടം കേന്ദ്രീകരിച്ചായിരുന്നു. രാജാധികാരം അവസാനിച്ചതോടെ ഇത് സന്ദര്‍ശന കേന്ദ്രമാക്കി മാറ്റി. സഞ്ചാരികള്‍ക്ക് പ്രകൃതിയെ അടുത്തറിയാനും, വിനോദങ്ങളിലേര്‍പ്പെടാനും പറ്റിയസ്ഥലമാണ് ഇവിടം. തടാകത്തിന് ചുറ്റും നടപ്പാതകളും, അവയോട് ചേര്‍ന്ന് ഭക്ഷണശാലകളും ഉണ്ട്. നഹനില്‍ നിന്ന് റാണി താളിലേക്ക് ബസ് സര്‍വ്വീസ് സ്ഥിരമായുണ്ട്.
പച്ചപ്പിന്‍റെ മനോഹാരിത ആസ്വദിച്ചുള്ള ബോട്ടുയാത്ര ഇവിടെയെത്തുന്ന യാത്രക്കാരുടെ പ്രധാന ലക്ഷ്യമാണ്. തടാകത്തിനടുത്തായുള്ള ശിവക്ഷേത്രം ഏറെ പേര്‍സന്ദര്‍ശനം നടത്തുന്ന ഒരിടമാണ്.



Click it and Unblock the Notifications