രാജ്ഗീറിന് സമീപമുള്ള ഈ ചെറുതടാകം മനോഹരമായ ഒരു പിക്നിക്ക് സ്പോട്ടാണ്. ഹിന്ദു ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചിട്ടുള്ളത്. മഹാഭാരത കഥയിലെ ജരാസന്ധ രാജാവിന്‍െറ കുതിരാലയം ഈ തടാകത്തിന് സമീപമായിരുന്നുവെന്നും അങ്ങനെയാണ് ഈ സ്ഥലത്തിന് ഗോരാ കടോരാ എന്ന പേര് ലഭിച്ചതെന്നുമാണ് ഐതിഹ്യം. ലോകസമാധാനം ലക്ഷ്യമിട്ട് ജപ്പാനീസ് സഹായത്തോടെ 1969ല്‍ നിര്‍മിച്ച പഗോഡക്ക് സമീപം ചെറുകുന്നുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ തടാക പരിസരത്തേക്ക് എത്താന്‍ കുതിരവണ്ടികളും ടോംഗകളുമാണ് നല്ലത്.
ഉച്ചക്ക് രണ്ട് മണി വരെ മാത്രമാണ് പ്രവേശനം ഉള്ളൂവന്നതിനാല്‍ അതിരാവിലെ ഇവിടെ എത്തുന്നതാണ് നല്ലത്. നഗരത്തിരക്കില്‍ നിന്ന് അകന്ന് കാറ്റിന്‍െറയും ജലത്തിന്‍െറയും ശബ്ദം മാത്രം ശ്രവിച്ച് ഒരുദിനം ചെലവഴിക്കാന്‍ കൊതിക്കുന്നവര്‍ക്ക് നല്ല സ്ഥലമാണ് ഇവിടം.



Click it and Unblock the Notifications